തടിച്ചിയെന്നും കറുമ്പിയെന്നും വിളിച്ചു; പരിഹാസം, തിരസ്കരണം; സബ്യസാചിയുടെ മോഡലായി മറുപടി

varshitha
SHARE

ഒരു മോഡലെന്നു പറയുമ്പോൾ അഴകളവുകൾ കൃത്യമായ, നിറമുള്ള രൂപമായിരിക്കും പലരുടെയും മനസിൽ. എന്നാൽ നടപ്പുശീലങ്ങളെ കീഴ്മേൽ മറിച്ചുകൊണ്ടായിരുന്നു വര്‍ഷിത എന്ന മോഡലിന്റെ ഉദയം. എന്നാൽ അവഗണനയുടെയും തിരസ്കാരത്തിന്റെയും ഭൂതകാലം വര്‍ഷിതക്കുണ്ട്. അഞ്ചു വർഷക്കാലം വീണ്ട പരിഹാസങ്ങളുടെയും വേദനയുടെയും കഥ വര്‍ഷിത പറയുന്നത് ഇങ്ങനെ: 

''ഇന്ത്യയിലെ ഒരു ഏജൻസിയും എന്നെ അവരുടെ മോഡലാക്കാൻ തയാറായില്ല. അവരുടെയൊന്നും പരമ്പരാഗത സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് ഇണങ്ങുന്ന ആളായിരുന്നില്ല ഞാൻ എന്നതായിരുന്നു അവർ പറഞ്ഞ ന്യായം.

പ്ലസ് സൈസ് മോഡൽ എന്ന വിളി കേൾക്കുമ്പോൾ അസഹ്യത തോന്നും. മെലിഞ്ഞ മോഡലുകളെ മോഡൽ എന്നു തന്നെ വിളിക്കും വലിയ ശരീരമുള്ള സ്ത്രീകളെ പ്ലസ് സൈസ് മോഡലെന്നും എന്തിനാണ് സ്ത്രീകൾക്കിടയിൽ ഇങ്ങനെയൊരു തരംതിരിവ്. ആ വിളികേൾക്കുന്നത് ഒട്ടും സുഖകരമായിരുന്നില്ല. എനിക്കറിയാം എന്റെ അതേ സൈസിലുള്ള പലർക്കും അതു കേൾക്കുന്നത് ഇഷ്ടമായിരിക്കില്ല.

സൗത്തിന്ത്യയിൽ അവസരങ്ങൾക്കായി ഞാൻ അഞ്ചുവർഷം ശ്രമിച്ചു. ഞാൻ കണ്ട സംവിധായകരും നിർമാതാക്കളുമൊക്കെ എന്നോടാവർത്തിച്ചത് ഒരേയൊരു കാര്യമാണ്. തടികുറച്ച്, നിറം വച്ചു വരൂ എന്ന്. ഞാനാകെ തകർന്നു പോയിരുന്നു. ഇതൊക്കെ എനിക്കു മനസ്സിലാകുന്നതിനും അപ്പുറമായിരുന്നു. പക്ഷേ എങ്കിലും ഞാൻ അവസരങ്ങൾക്കായി ശ്രമിച്ചു കൊണ്ടിരുന്നു. കാരണം എന്നെങ്കിലും ആരെങ്കിലും എന്നെ ഞാനായിത്തന്നെ സ്വീകരിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. അഞ്ചുവർഷത്തിനു ശേഷം സബ്യസാചിയിലൂടെ അതു സാധിച്ചു''.

പ്രശസ്ത ഫാഷൻ ‍ഡിസൈനർ സബ്യസാചി മുഖർജിയുടെ മോഡലായിട്ടാണ് രാജ്യാന്തര വനിതാ ദിനത്തിൽ വര്‍ഷിതയെത്തിയത്, ആ ഫോട്ടോഷൂട്ട് തരംഗമാകുകയും ചെയ്തു. ബോഡിപോസിറ്റിവിറ്റി ഐക്കണായാണ് പലരും വർഷിതയെ വാഴ്ത്തി. 

ആന്ധ്ര സ്വദേശിയായ വർഷിത ഡൽഹിയിലാണ് വളർന്നത്. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...