ആരെയും മയക്കും ‘വധു’; ലോകത്തിലെ ഏറ്റവും വലിയ കേക്ക് ദുബായില്‍

cake-weedding
SHARE

അണിഞ്ഞൊരുങ്ങിയ വധു, കാണാനെത്തുന്നവർക്ക് രുചിച്ച് നോക്കാം. സ്വന്തമായി വാങ്ങുകയും ചെയ്യാം. പക്ഷെ വില കേട്ട് ഞെട്ടരുത്. ലോകത്തിലെ ഏറ്റവും വില കൂടിയ കേക്കിന്‍റെ കാര്യമാണ് പറയുന്നത്. വധുവിന്‍റെ രൂപത്തിലുള്ള കേക്ക്.

ഡെബ്ബി വിങ്ഹാം എന്ന പ്രശ്സ്ത ഡിസൈനറാണ് ഈ കരവിരുതിന് പിന്നിൽ. ലോകത്തിലെ ഏറ്റവും വലിയ വെഡ്ഡിങ് കേക്കാണിത്. ദുബൈയിലെ പാചക വിദഗ്ദരാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ദുബൈയിൽ നടക്കുന്ന വെഡ്ഡിങ് എക്സിബിഷനിലാണ് കൗതുകകാഴ്ച ഒരുക്കിയിരിക്കുന്നത്.   

caaake
cake-dubai

182 സെമീ ഉയരവും 120 കിലോ ഭാരവുമുണ്ട് ഈ ഭീമൻ കേക്കിന്. 1000 മുട്ട 20 കിലോ ചോക്ലേറ്റ് എന്നിവയാണ് കേക്ക് ഉണ്ടാക്കാനായി ഉപയോഗിച്ചിരിക്കുന്നത്. കൈക്കൊണ്ട് തയാറാക്കിയ പൂക്കളും മൂന്ന് കാരറ്റ് രത്നങ്ങളും ഒറിജിനൽ മുത്തുകളുമാണ് അലങ്കാരത്തിനായി ഉണ്ട്.

10 ദിവസമെടുത്ത് 5000 പൂക്കൾ കൊണ്ടാണ് കേക്ക് അലങ്കരിച്ചിരിക്കുന്നത്. 7,06,97,500 ഇന്ത്യൻ രൂപയാണ് കേക്കിൻറെ വില.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...