കണ്ണിനുള്ളിൽ ടാറ്റു ചെയ്തു, ശരീരത്തിൽ സൂചി കുത്തിയിറക്കുന്ന വേദന; പിന്നീട് സംഭവിച്ചത്..

amber-lukka
SHARE

ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനായി ചിലർ ശരീരത്തിൽ അങ്ങോളം ഇങ്ങോളം വർണവസന്തം തീർക്കുന്നു. മറ്റു ചിലരാകട്ടെ ഓർമകൾ എന്നും നിലനിൽക്കാൻ ശരീരത്തിൽ ടാറ്റു ചെയ്യുന്നു. വിവിധ രൂപത്തിലും വ്യത്യസ്ത ഭാവത്തിലും ടാറ്റു ചെയ്യാനാണ് യുവത്വം ആഗ്രഹിക്കുന്നത്. കൂടുതൽ ശ്രദ്ധ ലഭിക്കാനായി കൺപോളയിലും നാവിലും മുഖത്തും ഒക്കെ ടാറ്റു ചെയ്യുന്നവരുണ്ട്. എന്തിനേറെ പറയുന്നു ശരീരമാസകലം ടാറ്റു ചെയ്ത് ഗിന്നസ് റെക്കോ‍ഡ് നേടിയവർ വരെയുണ്ട്.

ഇതു പോലെ ഒരു മോഹം തോന്നിയതാണ് ഓസ്ട്രേലിയക്കാരിയായ ആംബർ ലൂക്കിന്. ശരീരത്തിൽ സൂചിമുനകൾ കൊണ്ട് കുത്തിയിറക്കിയ വേദന സഹിച്ചും അവൾ ടാറ്റു ചെയ്തു..എവിടെയാണെന്നറിയാമോ? കണ്ണിനുള്ളിൽ. പിന്നീട് സംഭവിച്ചത് ആംബറിയ്ക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവങ്ങളാണ്.

കണ്ണിനുള്ളിൽ ടാറ്റു ചെയ്തശേഷം ആംബറിയ്ക്ക് കാഴ്ചശക്തി തന്നെ നഷ്ട്ടപ്പെട്ടു. മുഖമുൾപ്പടെ ശരീരത്തിൻറെ പലഭാഗത്തും ആംബറി ടാറ്റു ചെയ്തിട്ടുണ്ട്. കണ്ണുകളിൽ നീലനിറത്തിലുള്ള ടാറ്റുവാണ് ചെയ്തത്. പിന്നീടങ്ങോട്ട് മൂന്നാഴ്ചയോളം ആംബറിയക്ക് കാഴ്ചശക്തി നഷ്ട്ടപ്പെട്ടു. ഇരുപതിനാല് വയസ്സുകാരിയാണ് ആംബർ.

"ആ ഒരു നിമിഷത്തെ ക്കുറിച്ച് ഓർക്കാൻ പോലും വയ്യ. മഷി കൊണ്ട് കണ്ണിനുളളില്‍ ടാറ്റൂ ചെയ്ത നിമിഷത്തെ കുറിച്ച് എനിക്ക് ഓര്‍ക്കാന്‍ പോലും കഴിയുന്നില്ല.  മഷി കൊണ്ട് കണ്ണിനുള്ളിൽ തുളച്ചുകയറിയപ്പോൾ പത്ത് ഗ്ലാസ്സ് കൊണ്ട് കണ്ണിൽ ഉരസ്സിയത് പോലെയാണ് തോന്നിയത്. കണ്ണിനുള്ളിൽ ആഴത്തിൽ ടാറ്റു ചെയ്യുകയായിരുന്നു ആർടിസ്റ്റ്.  നല്ല രീതിയിൽ ചെയ്താൽ കാഴ്ചയ്ക്ക് ഒന്നും സംഭവിക്കില്ല." ആംബർ പറഞ്ഞു. പതിനാറാം വസ്സിലാണ് ആംബർ ആദ്യമായി ശരീരത്തിൽ ടാറ്റു ചെയ്യുന്നത്.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...