ഏഴുതലയുള്ള പാമ്പിനെ കണ്ടതായി പ്രചാരണം; പിന്നാലെ നടന്നത്

snake-skin
SHARE

കർണാടകയിലെ കനകപുരം ഗ്രാമത്തിൽ ഏഴുതലയുള്ള പാമ്പിന്റെ തോൽ കണ്ടെന്ന് പ്രചരണം. കനകപുരിയിലെ മരിഗൗഡ ദോദി ഗ്രാമത്തിലാണ് ഏഴുതലകളുള്ള പാമ്പിനെ കണ്ടതായി വാർത്ത പടർന്നത്. പാമ്പിന്റെ തോലും കണ്ടെടുത്തതോടെ ഗ്രാമത്തിലേക്ക് ജനപ്രവാഹമാണ്. അയൽഗ്രാമങ്ങളിൽ നിന്നുള്ളവരും ഈ കാഴ്ച കാണാൻ എത്തുന്നുണ്ട്. ഹിന്ദു പുരാണങ്ങളിൽ പ്രതിപാദിക്കുന്ന ഏഴു തലയുള്ള നാഗത്തിന്റെ തോലാണിതെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. കുങ്കുമവും പുഷ്പങ്ങളുമർപ്പിച്ച് ജനങ്ങൾ ഇവിടെ പൂജയും പ്രാർഥനയും ആരംഭിച്ചു. സമൂഹമാധ്യമത്തിലും പാമ്പിൻ തോലിന്റെ ചിത്രം വൈറലാണ്.

ആറുമാസം മുൻപ് കനകപുരിയിലെ മറ്റൊരു ഗ്രാമത്തിൽ സമാനമായ തോൽ കണ്ടെത്തിയിരുന്നു. ഒന്നിലധികം തലകളുള്ള പാമ്പുകളെ ഈ പ്രദേശത്ത് കണ്ടതായി നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. ആദ്യം തോൽ കണ്ട സ്ഥലത്ത് ഇപ്പോൾ ക്ഷേത്രം പണിതിട്ടുണ്ട്. ക്ഷേത്രത്തിന്റെ അടുത്ത് തന്നെയുള്ള സ്ഥലത്താണ് വീണ്ടും തോൽ കണ്ടെത്തിയത്. ഇതോടെ നാട്ടുകാരുടെ വിശ്വാസം ഇരട്ടിയായി.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...