സ്മാർട്ട് ഫോൺ ഇല്ലാതെ ഒരു വർഷം; യുവതിയെ കാത്തിരിക്കുന്നത് 72 ലക്ഷം

smartphonegirl
SHARE

സ്മാർട്ട് ഫോണുകൾ ജീവിതത്തിലെ ഒഴിവാക്കാനാവാത്ത ഘടകമായിട്ട് നാളുകളേറിയായി. പ്രത്യേകിച്ച് യുവ തലമുറയ്ക്ക് ഒരു നിമിഷം പോലും ഫോണില്ലാതെ ജീവിക്കാൻ പറ്റില്ലെനന്നായി. വെറു‌തെയങ്കിലും ഫോൺ കണ്ടുകൊണ്ടിരിക്കണം. ഒരു ദിവസമല്ല മണിക്കൂറുകൾ പോലും ഫോണില്ലാതെ ചിലവഴിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ല. എന്നാല്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം ഒരു വര്‍ഷത്തോളം ഉപേക്ഷിച്ച് വലിയൊരു സമ്മാനം കൂടി നേടിയിരിക്കുകയാണ് ന്യൂയോര്‍ക്ക് സ്വദേശിയായ എലാന മുഗ്ദാന.

സ്മാർട്ട് ഫോൺ ഒഴിവാക്കിയതിന് 72 ലക്ഷമാണ് ഈ 29 കാരിയെ കാത്തിരിക്കുന്നത്. 'സ്‌ക്രോള്‍ ഫ്രീ ഫോര്‍ എ ഇയര്‍' ചലഞ്ചിന്‍റെ ഭാഗമായാണ് എലാന തന്റെ ആപ്പിള്‍ ഐഫോണ്‍ 5 എസ് ഉപേക്ഷിച്ചത്. ഒരു വര്‍ഷം സ്മാര്‍ട് ഫോണ്‍ ഉപേക്ഷിച്ച് ജീവിക്കാനായാല്‍ ഒരു ലക്ഷം ഡോളര്‍ അല്ലെങ്കില്‍ 72 ലക്ഷം രൂപയെന്നായിരുന്ന മത്സരത്തിൻറെ ഉപാധി. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഫോണുകള്‍ ഉപേക്ഷിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി മത്സരത്തിനു തുടക്കമിട്ടത്. കൊക്കക്കോള കമ്പനിയായ വിറ്റാമിന്‍ വാട്ടറാണ് ഈ തുക പ്രഖ്യാപിച്ചത്.

മത്സരത്തിൽ പങ്കെടുത്തപ്പോൾ താനിക്ക് ഉണ്ടായ ബുദ്ധിമുട്ടുകളും എലാന മറച്ചു വെയ്ക്കുന്നില്ല. നീണ്ട എട്ട് മാസത്തെ വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളിലൂടെയാണ് എലാന കടന്ന് പോയത്.  മത്സര കാലാവധി കഴിഞ്ഞിട്ടില്ലെങ്കിലും എലാനയുടെ വിജയം ഉറപ്പായി. അവസാനമായി ഒരു നുണ പരിശോധനയില്‍ കൂടി വിജയിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. 

എന്തായാലും ഒരു വര്‍ഷത്തെ മത്സരം കഴിഞ്ഞാലും താന്‍ ഇനി സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കില്ലെന്ന തീരുമാനത്തിലാണ് എലാന. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...