വിഷപ്പാമ്പുകളുമായി നൃത്തം ചെയ്ത് യുവതികൾ; വിഡിയോ വൈറൽ; അറസ്റ്റ്

snakedance
SHARE

വ്യത്യസ്തരാവാന്‍‍ ഏതറ്റംവരെയും പോകാൻ ആളുകൾ തയ്യാറാണ്. എന്നാൽ പലപ്പോഴും അതൊരുക്കി വയ്ക്കുന്ന പൊല്ലാപ്പുകൾ വളരെ വലുതായിരിക്കും. കഴിഞ്ഞ ദിവസം ഗുജറാത്തിലെ രണ്ട് യുവതികളുടെ നൃത്തമായിരുന്നു സോഷ്യൽ മീഡിയയിൽ ചര്ച്ചയായത്. തനത് രാജസ്ഥാനി നൃത്തം ചെയ്യുന്ന യുവതികളുടെ കയ്യിൽ കൊടും വിഷമുള്ള പാമ്പുകൾ. 

വിഡിയോ വൈറലായതിനു പിന്നാലെ ഇവരെ തേടി അറസ്റ്റ് വാറൻറും എത്തി.രണ്ട് സ്ത്രീകളും ഒരു പെൺകുട്ടിയും ഉൾപ്പെടെ അഞ്ച് പേരെയാണ് കേസിൽ പ്രതി ചേർത്തത്. മറ്റ് രണ്ട് പേർ ഇവന്റ് സംഘാടകരും പാമ്പുകൾ വിതരണക്കാരും ആണ്. ഇവരെല്ലാം വന്യ ജീവി സംരക്ഷണ നിയമപ്രകാരമാണ് അറസ്റ്റിലായത്. ഒരു മൂർഖനും മറ്റ് രണ്ടു പാമ്പുകളുമായിരുന്നു ഇവർ നൃത്തത്തിന് ഉപയോഗിച്ചത്.

ഗുജറാത്തിലെ ജുനഗദ് ജില്ലക്കാരാണ് ഇവർ. നവരാത്രി  ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഗാർബ നൃത്തത്തിലായിരുന്നു യുവതികളുടെ സാഹസികത. ഒക്ടോബർ ആറിന് ജുനാഗഡ് ജില്ലയിലെ ശിൽ ഗ്രാമത്തിലായിരുന്നു പരിപാടി നടന്നത്.

വ്യാഴാഴ്ച അറസ്റ്റിലായി സംഘത്തിന് കോടതിയിൽ നിന്ന് ജാമ്യം അനുവദിച്ചു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...