പൊലീസുകാരന്റെ തലയിൽ കയറി പേൻ നോക്കുന്ന കുരങ്ങൻ; വൈറൽ വിഡിയോ

monkey-police
SHARE

ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ തലയില്‍ പേന്‍ നോക്കുന്ന കുരങ്ങിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഇതൊന്നും കൂസാതെ പൊലീസ് ഉദ്യോഗസ്ഥന്‍ ജോലിയില്‍ വ്യാപൃതനായിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മേശയ്ക്ക് അഭിമുഖമായി കസേരയില്‍ ഇരിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥന്‍. ഉദ്യോഗസ്ഥന്റെ തോളില്‍ ഇരുന്ന് പേന്‍ നോക്കുകയാണ് കുരങ്ങ്. 

ഉത്തര്‍പ്രദേശ് പൊലീസിലെ അഢീഷണല്‍ സൂപ്രണ്ടന്റ് രാഹുല്‍ ശ്രീവാസ്തവയാണ് ഈ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്.യുപി പൊലീസ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം 1300 ലൈക്കാണ് ലഭിച്ചത്. നിരവധി കമന്റുകളും ഇതിന് ചുവടെ രേഖപ്പെടുത്തിയിട്ടുണ്ട്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...