‘ഐ ലവ് യൂ ബേബി’; സിംഹത്തിന്റെ കൂട്ടിൽ കയറി യുവതിയുടെ ഡാൻസും പാട്ടും; വിഡിയോ

lion-lady-dance
SHARE

‘ഐ ലവ് യൂ ബേബി.. എന്നു പറഞ്ഞ് പാട്ടും പാടി ഡാൻസ് ചെയ്യുകയാണ് യുവതി. തൊട്ടുമുന്നിലാകട്ടെ സിംഹവും. അമേരിക്കയിലെ ബ്രോണ്‍ക്സ് മൃഗശാലയില്‍ നിന്നുള്ള നടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മൃഗശാല കാണാനെത്തിയ യുവതിയാണ് രണ്ടു സിംഹങ്ങളുള്ള കൂട്ടിലേക്ക് ചാടി കയറിയത്. ഇതിൽ ഒരു സിംഹം യുവതിയുടെ തൊട്ടടുത്തെത്തി. ഇതോടെ യുവതി പാട്ടുപാടി ഡാൻസ് ചെയ്യാൻ തുടങ്ങി. എന്നാൽ സിംഹം ഒരു അമ്പരപ്പോടെ എല്ലാം നോക്കി നിന്നതല്ലാതെ യുവതിയെ ആക്രമിച്ചില്ല. യുവതിക്കൊപ്പമുണ്ടായിരുന്ന ആളാണ് ഇൗ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

വിഡിയോ വൈറലായതോടെ നടപടിയെടുക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. അപകടം വിളിച്ചുവരുത്തുന്ന വിഡിയോയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലും രോഷം ഉയർന്നിട്ടുണ്ട്. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...