എവിടെ പോയാലും ഒരേ വിവാഹ വസ്ത്രം ധരിക്കും; ആ ‘വലിയ’ കാരണം ഇതാണ്..!

tummy
SHARE

വന്‍ തുക ചിലവിട്ട് ഒരു ദിവസത്തെ ആഡംബരത്തിനായി മേടിക്കുന്ന വിവാഹ വസ്ത്രങ്ങള്‍ പലപ്പോഴും പിന്നീട് അലമാരയില്‍ വിശ്രമിക്കാറാണ് പതിവ്. എന്നാല്‍ ഇത്തരം രീതികളെയെല്ലാം വെല്ലുലിളിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഓസ്ട്രേലിയയിലെ അഡൈലയ്ഡ് സ്വദേശിയായ ടമ്മി ഹാൾ. ജിം.

2018 ഒക്ടോബറിലായിരുന്നു 43കാരിയായ ടമ്മിയുടെ വിവാഹം. ഏകദേശം 86000 രൂപ( പൗണ്ടില്‍ 985) വിലവരുന്ന വസ്ത്രമാണ് ടമ്മി വിവാഹത്തിന് വാങ്ങിയത്. എന്നാല്‍ മറ്റുള്ളവരെ പോലെ കുറച്ചു നേരത്തേന് വസ്ത്രം ഉപയോഗിച്ച് മാറ്റിവയ്ക്കാന്‍ ടമ്മി ഒരുക്കമായിരുന്നില്ല. അതിനാല്‍ പോകുന്നിടത്ത് എല്ലാം ഈ വേഷം ധരിച്ചു പോകാന്‍ ഇവര്‍ തീരുമാനിച്ചു. സിനിമ, യാത്രകൾ അങ്ങനെ എവിടെ പോയാലും ടമ്മിയെ വിവാഹവസ്ത്രത്തിൽ കാണാം. എന്നാല്‍ ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ ടമ്മിയെ പ്രേരിപ്പിച്ചത് 2016ല്‍ ഇന്ത്യയിലേക്ക് നടത്തിയ യാത്രയാണ്.

ആ യാത്ര തനിക്ക് തിരിച്ചറിവിന് ഉള്ള അവസരമായിരുന്നുവെന്ന് ടമ്മി പറയുന്നു. ആ യാത്രക്ക് ശേഷം അടുത്ത വര്‍ഷം പുതിയതായി തുണിയോ, ചെരിപ്പോ വാങ്ങില്ലെന്ന് തീരുമാനമെടുത്തെന്നും ടമ്മി പറയുന്നു. വിവാഹ വസ്ത്രം ഉപയോഗശൂന്യമാകും വരെ ഇത് ഉപയോഗിക്കും. എന്നാല്‍ ആളുകൾ എന്തു ചിന്തിക്കുമെന്നതായിരുന്നു ആദ്യം അലട്ടിയ ചിന്ത. എന്നാൽ പിന്നീട് തന്റെ മനസ്സിനൊപ്പം നിൽക്കാൻ തീരുമാനിച്ചെന്നും ടമ്മി ഹാൾ. ജിം പറയുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...