2100 വർഷം പഴക്കമുള്ള ശവകുടീരത്തിൽ നിന്നും ‘ഐഫോൺ’; വിശേഷണം തലക്കെട്ടായ വാർത്ത

found-iphone-death
SHARE

2100 വർഷം പഴക്കമുള്ള ശവകുടീരത്തിൽ നിന്നും ‘ഐഫോൺ’. ഗവേഷകരുടെ ഇൗ വിശേഷണം ലോകത്തെ അമ്പരപ്പിക്കുകയാണ്. 2007 ൽ ആദ്യമായി പുറത്തിറങ്ങിയ ആപ്പിൾ ഐഫോൺ എങ്ങനെയാണ് 2000 വർഷങ്ങൾക്ക് മുൻപുള്ള ശവകുടീരത്തിൽ നിന്നും ലഭിക്കുക. എന്നാൽ സംഭവം രസകരമാണ്. ഒരു ശവകുടീരത്തിൽ കിടന്നിരുന്ന അസ്ഥികൂടത്തിനൊപ്പം കറുത്ത നിറത്തിലൊരു ഫലകം ഗവേഷകർ കണ്ടെത്തി. ഇതിനെ അവർ വിശേഷിപ്പിച്ചത് ഐഫോണെന്നാണ്. ഏഴിഞ്ച് നീളവും മൂന്നിഞ്ച് വീതിയുമുള്ളതായിരുന്നു ഇൗ ഫലകം. ഇന്നത്തെ കാലത്തെ ഐഫോണിനെയാണ് ആ കാഴ്ച ആദ്യം ഓർമിപ്പിച്ചതെന്നും ഗവേഷകർ പറയുന്നു. കറുത്ത ഫലകത്തിൽ മുത്തുമണികൾ പതിച്ച നിലയിലായിരുന്നു. യഥാർഥത്തിൽ ഒരു ബെൽറ്റിന്റെ ബക്ക്ളായിരുന്നു അതെന്നും ഗവേഷകർ വ്യക്തമാക്കുന്നു. 

അക്കാലത്തെ സംസ്കാരത്തെപ്പറ്റിയുള്ള വിവരങ്ങൾ കൂടുതൽ പേരിലേക്ക് എളുപ്പം എത്തിക്കുന്നതിനു വേണ്ടിയാണ് ശവകുടീരത്തിലെ ‘ഐഫോണിനെ’ കൂട്ടുപിടിച്ചതെന്നും ഗവേഷകർ പറയുന്നു. സംഗതി ലോകമാധ്യമങ്ങളിലേറെയും വാർത്തയാക്കുകയും ചെയ്തു. 

സൈബീരിയൻ മേഖലയിലെ ടുവ എന്നറിയപ്പെടുന്ന സ്ഥലത്ത് നിന്നാണ് ഇൗ കണ്ടെത്തൽ. റഷ്യൻ അറ്റ്ലാന്റിസ് എന്നറിയപ്പെടുന്ന ഇവിടം വർഷത്തിൽ മിക്ക സമയവും വെള്ളത്തിനടിയിലായിരിക്കും. ഒരു അണക്കെട്ടിന്റെ നിർമാണത്തെത്തുടര്‍ന്നായിരുന്നു പ്രദേശത്ത് 56 അടിയിലേറെ ഉയരത്തിൽ വെള്ളം കയറിയത്. പക്ഷേ മേയ്, ജൂൺ മാസങ്ങളിൽ വെള്ളമിറങ്ങും. അതോടെ പുരാവസ്തു ഗവേഷകരെത്തി ഗവേഷണം നടത്തും. അത്തരത്തിൽ ഒരു ശവകൂടീരത്തിൽ നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്. മംഗോളിയൻ ചക്രവർത്തി ജെങ്കിസ് ഖാന്റെ കാലത്തെയും വെങ്കലയുഗത്തിലെയുമെല്ലാമാണ് ഈ ശവകുടീരങ്ങളെന്നാണു കരുതുന്നത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...