കാമുകനുമായി പിരിഞ്ഞു; പ്രേമലേഖനം കത്തിച്ചു; ഒപ്പം വീടിനും തീ പിടിച്ചു..!

fire-20
SHARE

പ്രേമം കത്തിയമർന്നു. ഒപ്പം വീടും. കാമുകൻ നൽകിയ പ്രണയലേഖനം കത്തിച്ചുകളയുന്നതിന്റെ ഇടയ്ക്ക് വീടിന് തീ പിടിച്ചു. അമേരിക്കയിലെ ലിങ്കൺ നഗരത്തിലാണ് സംഭവം. കാമുകനുമായി പിരിഞ്ഞതിനെത്തുടർന്ന് 19കാരി അപ്പാർട്ട്മെന്റിലിരുന്ന് പഴയ പ്രണയലേഖനങ്ങൾ കത്തിച്ചുകളയുകയായിരുന്നു. 

ബ്യൂടേയ്ൻ ടോർച്ച് ഉപയോഗിച്ചായിരുന്നു കത്തിച്ചത്. ചില കഷ്ണങ്ങൾ നിലത്ത് കത്തിതീരാതെ കിടന്നത് ശ്രദ്ധിക്കാതെ പെൺകുട്ടി അടുത്തുള്ള മുറിയിൽ ഉറങ്ങാൻ പോയി. കുറച്ചുസമയം കഴിഞ്ഞപ്പോൾ തീയും പുകയും ഉയരുന്നതാണ് കണ്ടത്. 

തറയിൽ കത്താതെ കിടന്ന കടലാസ് കഷ്ണങ്ങളിൽ നിന്നും ചവിട്ടിയിലേക്ക് തീ പടരുകയായിരുന്നു. അഗ്നിശമനസേനയെത്തി തീയണച്ചു. ആർക്കും ജീവഹാനിയില്ലെങ്കിലും ഏകദേശം രണ്ടരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...