വിവാഹവേദിയില്‍ മകളോടും മരുമകനോടും ഒരച്ഛന്‍; ഹൃദയം കവരും വിഡിയോ

father-advise
SHARE

വിവാഹശേഷം ഭർത്താവിനോടും അവരുടെ വീട്ടുകാരോടും എങ്ങനെ പെരുമാറണമെന്ന് ഭൂരിഭാഗം പെൺകുട്ടികൾക്കും അറിയില്ല. സ്വന്തം അച്ഛനിൽ നിന്നോ അമ്മയിൽ നിന്നോ വേണ്ട നിർദ്ദേശങ്ങൾ പലപ്പോഴും ലഭിക്കാറുമില്ല. വിവാഹ ഒരുക്കങ്ങൾക്കും തിരക്കുകൾക്കുമിടയിൽ മൂല്യവത്തായ ഉപദേശങ്ങൾ നൽകാൻ മാതാപിതാക്കൾക്ക് കഴിയാറില്ല എന്നതാണ് വാസ്തവം. 

എന്നാലിപ്പോൾ ഒരു വിവാഹവേദിയിൽ മകളെ കൈപിടിച്ചു കൊടുക്കുന്ന അച്ഛന്റെ വിഡിയോ സോഷ്യൽ മീഡിയയുടെ ഹൃദയം കവരുകയാണ്. മകളെ കൈപിടിച്ചു കൊടുക്കുമ്പോൾ മരുമകനും മകൾക്കുമായി ചില ഉപദേശങ്ങൾ നൽകുകയാണ് സ്നേഹനിധിയായ അച്ഛൻ. 

മകളോട് അച്ഛന്റെ വാക്കുകൾ ഇങ്ങനെ; "അഭിമാനം ശ്രദ്ധിക്കുക. ഭർത്താവിന്റെ അച്ഛനമ്മമാരെ സ്വന്തം മാതാപിതാക്കളായി തന്നെ കാണുക. ഒരിക്കലും പിണങ്ങി വരാൻ പാടില്ല. അത് സമ്മതിക്കില്ല." അടുത്തതായി മരുമകനുള്ള ഉപദേശമാണ്, "സൂക്ഷിച്ച് ഓടിച്ചിട്ടില്ലെങ്കിൽ കാർ അപകടമാണ്. അപ്പോൾ ഡ്രൈവർ ആണിതിൽ പ്രധാന കക്ഷി. ഇവര് നമ്മളെ പരമാവധി മാറ്റാൻ ഹോൾഡ് ചെയ്യാൻ ശ്രമിക്കും. അതിൽ വീഴാതിരിക്കുക." നിറഞ്ഞ ചിരിയോടെയാണ് അച്ഛനിത്രയും സംസാരിക്കുന്നത്. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...