'അമ്മ വിധവ അല്ലേ?' ഒരമ്മ താലി നൽകി, മറ്റൊരാൾ കൈപിടിച്ചു; ക്രൂരചോദ്യത്തിന് മറുപടി

sheeba-marriage
SHARE

കാലം പുരോഗമിച്ചെങ്കിലും ഇപ്പോഴും പല യഥാസ്ഥിതിക ചിന്താഗതികൾക്കും മാറ്റം വന്നിട്ടില്ല. അതിലൊന്നാണ് വിധവയായ അമ്മമാരെ മംഗള കർമ്മത്തിൽ പങ്കെടുപ്പിക്കാൻ പാടില്ല എന്ന് പറയുന്നത്. എന്നാൽ അമ്മയെ ചേർത്തുനിർത്തി ഈ ചിന്താഗതിയ്ക്ക് ഒരു മകൾ മാറ്റം വരുത്തിയിരിക്കുകയാണ്. അച്ഛൻ മരിച്ചുപോയ മക്കളുടെ വിവാഹത്തിന് അമ്മമാർ താലിയെടുത്ത് നൽകുകയും കൈപിടിച്ച് കൊടുക്കുകയും ചെയ്തത് ഏറെ ഹൃദ്യമായി. സാധാരണ ആൺമക്കളുടെ അച്ഛനാണ് താലിയെടുത്ത് നൽകുന്നത്.

അച്ഛൻ മരിച്ചുപോയാൽ ആ സ്ഥാനത്തുള്ള മറ്റാരെങ്കിലും നൽകും. എന്നാൽ ഇവിടെ വരന്റെ അമ്മയാണ് ഈ ചടങ്ങ് നടത്തിയത്. വധുവിന്റെ അച്ഛന്റെ അഭാവം നികത്തിയതും അമ്മ തന്നെ. അച്ഛന്റെ സ്ഥാനത്ത് നിന്ന് അമ്മയാണ് മകളുടെ കൈപിടിച്ചുകൊടുത്തത്. സുനിൽ, ഷീബ ദമ്പതികളുടെ വിവാഹത്തിനായിരുന്നു ഈ ഹൃദ്യമായ കാഴ്ച. ഇതിനെക്കുറിച്ച് ഷീബ എഴുതിയ കുറിപ്പ് ഇങ്ങനെ: 

അമ്മ വിധവ അല്ലേ...? എങ്ങനെ കല്യാണം ചടങ്ങിന് അമ്മയെ പങ്കെടുപ്പിക്കും.. വിധവകൾ മംഗള കർമങ്ങളിൽ അശ്രീകരം ആണത്രേ..... അച്ഛന്റെ സ്ഥാനത്തു കുടുംബത്തിലെ മറ്റാരെങ്കിലും നിന്നാൽ മതിയല്ലോ..... ഞങ്ങളുടെ വിവാഹത്തിൽ പ്രധാനപെട്ട ഒരു പ്രശ്നം (ഞങ്ങളുടെ അല്ല ) ഇതായിരുന്നു.....

....അച്ഛന്റെ മരണ ശേഷം ഒരു കുറവും അമ്മ വരുത്തിയിട്ടില്ല.... എപ്പോഴും ഞങ്ങൾക്കിടയിൽ ഞങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന അമ്മ... രണ്ടു അമ്മമാരും ഇങ്ങനെ തന്നെ...ഈ അമ്മമാർ താലി എടുത്തു തരുമ്പോഴും കൈപിടിച്ച് കൊടുക്കുമ്പോഴും കിട്ടുന്ന അനുഗ്രഹവും പ്രാർത്ഥനയും മറ്റൊന്നിൽ നിന്നും ഞങ്ങൾക്ക് കിട്ടാനില്ല....അതുകൊണ്ട് അച്ഛന്റയും ദൈവത്തിന്റെയും പൂജാരിയുടെയും ഒക്കെ സ്ഥാനം ഞങ്ങൾ അമ്മമാരേ ഏല്പിച്ചു....... അവര് നടത്തിയ കല്യാണം ഭംഗിയായി നടന്നു......ഇന്ന് വിവാഹം കഴിഞ്ഞു കൃത്യം ഒരു മാസം.. 

വിധവകൾ അശ്രീകരം അല്ല.... ഒരു ഭർതൃമതിയെക്കാൾ ഐശ്വര്യം തികഞ്ഞവർ ആണ്... ഭർത്താവിന്റെയോ കുടുംബത്തിന്റെയോ പോലും തണൽ ഇല്ലാതെ കുഞ്ഞുങ്ങളെ വളർത്തി.... കുടുംബം നോക്കി സമൂഹത്തിന്റെ ഒറ്റപെടുത്തലിൽ ജീവിക്കുന്നവർ.........ഇവരെ ആണ് ചേർത്തു നിർത്തേണ്ടത്.....

MORE IN SPOTLIGHT
SHOW MORE
Loading...
Loading...