ആദിവാസി ഗ്രാമം മുതല്‍ പൈലറ്റ് സീറ്റ് വരെ; അവസ്മരണീയം: അക്കഥ

ജീവിതത്തില്‍ ചെറുതല്ലാത്ത നേട്ടങ്ങള്‍ എത്തിപിടിച്ചിരിക്കുകയാണ് അനുപ്രിയ മധുമിത ലക്ര. ഒഡിഷയില്‍ ആദ്യമായി വിമാനം പറത്തുന്ന ആദിവാസി യുവതിയാണ് അനുപ്രിയ. ഇന്‍ഡികോ എയര്‍ലൈനിന്റെ കോ പൈലറ്റായാണ് അനുപ്രിയ ജോലിയില്‍ പ്രവേശിച്ചത്. 

എന്നാല്‍ പൈലറ്റ് ട്രെയിനിങിന് മകളെ അയക്കുക എന്നത് മാതാപിതാക്കളെ സംബന്ധിച്ച് ശ്രമകരമായ ജോലിയായിരുന്നു. എന്നാല്‍ അനുപ്രിയ ഇന്ന് തങ്ങളുടെ അഭിമാനമായിരിക്കുകയാണെന്നാണ് അച്ഛന്‍ മരിണിയന്‍ ലക്രയും, അമ്മ ജിമാജ് യഷ്മിന്‍ ചക്രയും പറയുന്നത്. ലോണ്‍ എടുത്തും കടം വാങ്ങിയും മറ്റുമാണ് മകളെ പഠിപ്പിച്ചത്. മകളുടെ ഈ നേട്ടം മറ്റു രക്ഷിതാക്കള്‍ക്കും തങ്ങളുടെ മക്കളുടെ സ്വപ്‌നത്തിനൊപ്പം നില്‍ക്കാന്‍ ഇത് കാരണമാകട്ടെയും ഇവര്‍ പറയുന്നു.

ഒറീസ മുഖ്യമന്ത്രി നവീന്‍ പട്നായീക്കും അനുപ്രിയക്ക് അഭിനന്ദനവുമായി എത്തി. അനുപ്രിയയുടെ ഈ നേട്ടത്തില്‍ ഞാന്‍ സന്തോഷിക്കുന്നു. അനുപ്രിയ നിരവധി പെണ്‍കുട്ടികള്‍ക്ക് ഒരു മാതൃകയാണ്. പട്‌നായക്ക് പറഞ്ഞു.

ഒറീസയിലെ ഒറഓണ്‍ ആദിവാസി വിഭാഗത്തില്‍പെടുന്നവരാണ് അനുപ്രിയയും കുടുംബവും. ഒരു റെയില്‍വെ ലൈന്‍ പോലും ഇല്ലാത്ത ഗ്രാമത്തില്‍ നിന്നാണ് ഇത്രയധികം നേട്ടങ്ങള്‍ അനുപ്രിയ കൈവരിച്ചത്. ഒരു ഗ്രാമത്തിന് മുഴുവന്‍ അഭിമാനകരമായി മാറിയിരിക്കുകയാണ് ഈ പെണ്‍കുട്ടി ഇപ്പോള്‍.

എഞ്ചിനിയറിങ് കോളേജിലെ പഠനം അവസാനിപ്പിച്ച് ബുബനേശ്വറിലെ തന്നെ ഗവണ്‍മെന്റ് ഏവിയേഷന്‍ ട്രൈനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം നേടിയാണ് ഈ മേഘലയിലേക്ക് അനുപ്രിയയുടെ കടന്നുവരവ്. ഒഡിഷയിലെ ഏറ്റവും കൂടുതല്‍ ആദിവാസികളുള്ള ജില്ലയാണ് അനുപ്രിയയുടെത്.