ജീവനോടെ നിൽഗായിയെ കുഴിച്ചുമൂടി; കണ്ണില്ലാത്ത ക്രൂരത; നോവ് വിഡിയോ

jcb-animal-video
SHARE

മനുഷ്യന്റെ ക്രൂരതയുടെ മറ്റൊരു മുഖം കൂടി വ്യക്തമാക്കുകയാണ് ഇൗ വിഡിയോ. ജീവനോടെ ഒരു മൃഗത്തെ കുഴിയിലിട്ട് മൂടുന്ന ദൃശ്യങ്ങൾ നടുക്കുന്നതാണ്. ബിഹാറിലെ വൈശാലി ജില്ലയില്‍ നിന്നുള്ള കാഴ്ചയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നില്‍ഗായി മൃഗത്തെ വലിയ കുഴിയിലേക്ക് തള്ളിയിട്ട ശേഷം ജീവനോടെ തന്നെ മണ്ണിട്ട് മൂടുകയാണ്.

ജെസിബി ഉപയോഗിച്ചാണ് ഗ്രാമീണർ ഇൗ വലിയ കുഴിയെടുത്തത്. പിന്നാലെ നില്‍ഗായി എന്ന മൃഗത്തെ കുഴിയിലേക്ക് തള്ളിയിടുന്നു. പിന്നീട് മണ്ണിട്ട് മൂടുന്നു. ഇത്തരം മൃഗങ്ങൾ കൃഷി നശിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് ഇൗ കൊടുംക്രൂരത. കഴിഞ്ഞ നാല് ദിവസത്തിനിടയില്‍ 300 ഓളം നില്‍ഗായി മൃഗങ്ങളെ വെടിവച്ചും അല്ലാതെയും കൊന്നതായി വൈശാലിയിലെ ഫോറസ്റ്റ് വിഭാഗം തന്നെ വ്യക്തമാക്കുന്നു. വൻരോഷമാണ് ഇതിനെതിരെ ഉയരുന്നത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...