'ഞാനാരുടെയും പണം അടിച്ചു മാറ്റിയില്ല, ആരെയും ചതിച്ചിട്ടില്ല'; വിമർശനങ്ങൾക്ക് മറുപടി

santhosh-pandit
SHARE

സമൂഹമാധ്യമങ്ങളിൽ തനിക്കു നേരെ ഉയരുന്ന വിമർശനങ്ങൾക്കും പ്രതിവാജങ്ങൾക്കും മറുപടി പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്. ‘ഞാനാരുടെയും പണം അടിച്ചു മാറ്റിയില്ല, ആരെയും ചതിച്ചിട്ടില്ല. ഓരോ പരിപാടിക്ക് പോകുമ്പോഴും പലരും ഷർട്ട്, ഭക്ഷണം എന്നിവ തരാറുണ്ട്. ആരും അത് വിളിച്ച് പറയാറില്ല. ഞാനാരുടെയും സ്വത്ത് പറ്റിച്ചുവെന്നോ ആരെയും കൊന്നു എന്നൊന്നുമല്ലല്ലോ ആരോപണം.’–പണ്ഡിറ്റ് തുറന്നടിക്കുന്നു. ഫെയ്സ്ബുക്കിലൂടെയാണ് സന്തോഷ് പണ്ഡിറ്റിന്റെ മറുപടി.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സന്തോഷ് പണ്ഡിറ്റ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പറഞ്ഞ് യുവതി എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. യുവതിയും സുഹൃത്തുകളും സാധാരണക്കാരില്‍ നിന്നും പണം പിരിച്ചെടുത്തു നടത്തിയ പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയ, സന്തോഷ് പണ്ഡിറ്റ് ആ പരിപാടി സ്വന്തം പേരിലാക്കിയെന്നാണ് യുവതി ആരോപിക്കുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ് വായിക്കാം:

ദേ..എന്റെ കമന്റ് ബോക്സില്‍ വന്ന് ചില൪ ഒരു സീരിയസ് ആരോപണം നടത്തുന്നുണ്ടേ..അതായത് ഞാനൊരു ദിവസം രണ്ട് ഷ൪ട്ട് ഉപയോഗിക്കുന്നു എന്നതാണ് പലരും ചൊറിഞ്ഞു നടക്കുന്ന ഉറക്കം നഷ്ടപ്പെടുത്തിയ പ്രശ്നം..

ദിവസവും 2 ഷ൪ട്ട് ഇടുന്നു എന്ന ഈ ആരോപണം..ഞാൻ പൂ൪ണമായും നിഷേധിക്കുന്നു. വിവരക്കുറവുള്ള കുറേപേർ ബോധപൂ൪വം പറഞ്ഞുണ്ടാക്കുന്ന കള്ളക്കഥയാണ് അത്..കാരണം ഒരു ദിവസം രണ്ടല്ല ഏഴു വരെ ഷ൪ട്ട് വരെ ഞാൻ ഉപയോഗിക്കാറുണ്ട്..മരക്കഴുതകളായ എന്റെ വിമ൪ശക൪ ഈ സത്യം ഇതുവരെ അറിഞ്ഞില്ല..

ഷൂട്ടിങ് ദിവസങ്ങളില്‍ കുറേ സീനുകള്‍ ഒരേ ദിവസമാണ് ഷൂട്ട് ചെയ്യുന്നത്. അപ്പോള് 7 സീന്‍ ഷൂട്ട് ചെയ്യുന്ന ദിവസങ്ങളില്‍ സ്വഭാവികമായും 7 ഷ൪ട്ട് ഇടേണ്ടി വരും...പിന്നെ പാട്ട് രംഗങ്ങള്‍ ഷൂട്ട് ചെയ്യുമ്പോഴും കുറേ ഷ൪ട്ട് മാറ്റണം..ഇതാണ് സത്യം..

സാധാരണ ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളിലും രാവിലെ 5 മണിക്കെല്ലാം എഴുന്നേറ്റ് ഷ൪ട്ട് ധരിച്ചാണ് ദൂരയാത്രകളും മറ്റും നടത്തുന്നേ..വൈകുന്നേരം ആകുമ്പോഴേക്കും വിയ൪പ്പ് നാറ്റം വന്നാല്‍ ചിലപ്പോള്‍ ഷ൪ട്ട് മാറ്റാറുണ്ട്...ഇതൊക്കെ ഒരു ക്രിമിനൽ മിസ്റ്റേക്ക് ആണോ ? പൂക്കളുള്ള കളർഫുൾ ഷർട്ട് ധരിക്കുന്നേ എന്നു പറഞ്ഞും ചില മഹാത്മാ൪ ദു:ഖത്തോടെ ഓരി ഇടുന്നത് കണ്ടു. എനിക്ക് ഇഷ്ടമുള്ള വസ്ത്രം ഇനിയും ധരിക്കും..ഇന്ത്യ സ്വാതന്ത്ര്യമാണ്..

പിന്നെ ഷ൪ട്ട് 99 ശതമാനും എന്നോട് ഇഷ്ടം ഉള്ളവരാണ് വാങ്ങി തരുന്നത്. ഈ വിഷയത്തില്‍ കുരുപൊട്ടുന്നവര്‍ സ്വന്തം അച്ഛനോട് ഇനി മേലില്‍ നിങ്ങള്‍ പണ്ഡിറ്റിന് വസ്ത്രം വാങ്ങി കൊടുക്കരുത് എന്ന് ഭീഷണിപെടുത്തിയാല്‍ ചിലപ്പോള്‍ ആ ചൊറിച്ചലിന് ഒരു സമാധാനം ആകും..

പിന്നെ കുറേ വിമ൪ശകര്‍ ഉന്നയിക്കുന്ന മറ്റൊരു ഗൗരവതരമായ വിഷയം ഞാൻ പുറത്ത് പരിപാടികള്‍ക്കു പോകുമ്പോള്‍ പൗഡറിടുന്നു, മേക്കപ്പ് ഇടുന്നു.. ഇത് സത്യമാണേ..ഈ രീതിയില്‍ ചൊറിയുന്നവരോട് ഈ പ്രശ്നം തീ൪ക്കുവാൻ നിങ്ങള്‍ വീട്ടില്‍ ചെന്ന് അമ്മയോട് പറയുക.."നിങ്ങള്‍ ദയവായ് ആ പണ്ഡിറ്റിന് മേക്കപ്പ് സാധനങ്ങ‍ൾ വാങ്ങി കൊടുക്കരുത് " എന്നു പറയുക..

അപ്പോള്‍ വിമ൪ശകന്റെ അമ്മ "പോയ് പണി നോക്കടാ.. പണ്ഡിറ്റ് ചോദിച്ചാല്‍ ഞാൻ എന്തും കൊടുക്കും" എന്നു മറുപടി പറഞ്ഞാല്‍ വിമ൪ശകൻ തല താഴ്ത്തി തിരിച്ചു വരിക..ഇവരെന്നല്ല, എന്നെ വിമ൪ശിക്കുന്ന എത്ര പേ൪ സ്വന്തം വരുമാനത്തിന്റെ പകുതിയോളം പാവപ്പെട്ടവന് നല്കുന്നുണ്ട്. ?

ഞാനാരുടെയും പണം അടിച്ചു മാറ്റിയില്ല, ആരേയും ചതിച്ചിട്ടില്ല. ഓരോ പരിപാടിക്ക് പോകുമ്പോഴും പലരും ഷർട്ട്, ഭക്ഷണം എന്നിവ തരാറുണ്ട്. ആരും അത് വിളിച്ച് പറയാറില്ല.

ഞാനാരുടേയും സ്വത്ത് പറ്റിച്ചു എന്നോ ആരേയും കൊന്നു എന്നൊന്നുമല്ലല്ലോ ആരോപണം..പൂക്കളുള്ള ഷ൪ട്ട് ഇടുന്നു, ഉച്ച ഭക്ഷണം കഴിക്കുന്നു ഇതൊക്കെയാണ്...

ഇനിയെങ്കിലും ചാരിറ്റിക്ക് റീച്ച് കിട്ടുവാനായ് വൻ തുക മുടക്കി പ്രശസ്തരെ വിളിക്കാതെ , സ്വന്തം മാതാപിതാക്കളെ വിളിക്കുവാനുള്ള ബുദ്ധി എല്ലാവരും കാണിക്കുക..പക്ഷേ മാതാപിതാക്കള്‍ പ്രശസ്തരല്ലാ എന്നും പറഞ്ഞ് പല "നന്മ മരങ്ങളും" തങ്ങളുടെ അരിയും കറിയും കൊടുക്കുന്ന ചാരിറ്റി പരിപാടികളില്‍ ബോധപൂ൪വം അവരെ ഒഴിവാക്കും..

ചാരിറ്റി ചെയ്യുന്നത് വലിയ തോതില്‍ എന്തിനാണ് ഉദ്ഘാടനം നടത്തുന്നത്..ഇതെന്താ സൂപ്പർമാർക്കറ്റ്, കാർ ഷോറൂം ആണോ ഉദ്ഘാടനം നടത്തുവാൻ ? പക്ഷേ തങ്ങള് നടത്തുന്ന ചാരിറ്റി നാട്ടുകാരെ അറിയിക്കുവാൻ  വേണ്ടി മാത്രമാണ് ഇങ്ങനെ ചെയ്യുന്നത്..

പിന്നെ പ്രശസ്തന് വേണ്ടി ചെലവാകുന്ന വൻതുക കൂടി ഏതെങ്കിലും പാവപ്പെട്ടവ൪ക്ക് കൊടുത്തൂടെ..ഈ ചാരിറ്റി ഉദ്ഘാടന മഹാമഹത്തിന് എന്തിനാണ് സിനിമക്കാരെ വിളിക്കുന്നത് ? കഥയില്‍ ചോദ്യമില്ല..അവരുടെ കൂടെ നിന്ന് കൂടെ ഫോട്ടോ എടുത്താലേ ചെയ്ത കാര്യം നാട്ടുകാര്‍ അറിയൂ...പബ്ലിസിറ്റി കിട്ടൂ.

കണ്ട പ്രശസ്ത൪ക്ക് ഷ൪ട്ട് വാങ്ങി കൊടുക്കുന്ന സമയം ജന്മം തന്ന അച്ഛന് ആരും ഷ൪ട്ട് വാങ്ങി അങ്ങേരെക്കൊണ്ട് ചാരിറ്റി ഉദ്ഘാടിച്ചൂടെ...അയ്യോ..അതു പലരും ചെയ്യൂലാ..ഒന്നാമത് അച്ഛന് ഷ൪ട്ട് വാങ്ങി കൊടുത്ത് ആ ഫോട്ടോ പോസ്റ്റിയാല് ആരും ലൈക്കും ഷെയറും ചെയ്യില്ല..

ഇനി വല്ല സിനിമാക്കാരനും ഷ൪ട്ട് വാങ്ങി കൊടുത്താല്‍ ചുളുവില്‍ ഫോട്ടോ എടുത്ത് ഫോട്ടോ എടുത്ത് "ഞാൻ ഷ൪ട്ട് വാങ്ങി കൊടുത്തേ.." എന്നു പറഞ്ഞ് പോസ്റ്റിയാല്‍ പ്രശസ്തന്റെ മറവില് ഓസിക്ക് കുറേ ലൈക്കും ഷെയറും ഒപ്പിക്കാം...

ഇനിയെങ്കിലും ചാരിറ്റി ചെയ്യുന്നവ൪ ഒന്നുകില്‍ സ്വന്തം കൈ കൊണ്ട് സാധനങ്ങള്‍ കൊടുക്കുക..അല്ലാ..ഉദ്ഘാടന മഹാമഹം നടത്തണമെങ്കിൽ സ്വന്തം അച്ഛന് ഷ൪ട്ടും, 9 മാസവും 10 ദിവസവും ചുമന്നു അമ്മയ്ക്ക് സാരിയും വാങ്ങി കൊടുത്ത് ഉദ്ഘാടനം നടത്തിക്കുക. പ്രശസ്തന് വേണ്ടി ചെലവാകുന്ന പണം വല്ല പാവപ്പെട്ടവനും കൊടുക്കുക..ഇനിയെങ്കിലും തെറ്റ് തിരുത്തുക...

(വാല്‍കഷ്ണം...പണ്ഡിറ്റിന് ആരാധകര്‍ ഷ൪ട്ടും, കൂളിങ് ഗ്ലാസും മേക്ക്അപ് സാധനങ്ങളൊക്കെയോ തരുന്നുള്ളു..ഇവിടെ ചില മഹാത്മാ൪ക്ക് ഇന്നോവ കാറും, 3000 സ്ക്വയർഫീറ്റ് വീടും, ചില ബിസിനസ്സുകാരുടെ വക 10,00,000 ഒക്കെ ഓസിക്ക് ഇഷ്ടം കൂടി കൊടുക്കുന്നു. ഇതുമായ് താരതമ്യം ചെയ്താല്‍ പണ്ഡിറ്റിന് കിട്ടുന്നതൊക്കെ എന്ത് ?)

സന്തോഷ് പണ്ഡിറ്റിനെ വിമർശിച്ചുള്ള യുവതിയുടെ കുറിപ്പ്:

സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന പരമ ചെറ്റയോട് കുറച്ചു കാര്യം പറയാൻ വേണ്ടിയാണ് ഈ പോസ്റ്റ്‌.. പോസ്റ്റ്‌ ഇടുന്നതിനു മുന്നേ അയാളുടെ ഫാൻസ്‌ ആരെങ്കിലും ഇവിടെ ഉണ്ടെങ്കിൽ അവരോട് രണ്ട് വാക്ക്.. 

ദയവ് ചെയ്തു അയാളെ നേരിൽ പരിചയം ഇല്ലെങ്കിൽ എന്നോട് വഴക്കിനു വരരുത്.. ഇത് ഞങ്ങൾ കുറച്ചു ആളുകളുടെ അനുഭവവും പിന്നെ ഞങ്ങളുടെ അന്വേഷണത്തിൽ കിട്ടിയ വിവരങ്ങളും ആണ് എന്ന് ഓർമിപ്പിച്ചു കൊള്ളുന്നു.... കുറച്ചു കാലം മുന്നേ വരെ ഒരു മനസാക്ഷി ഉള്ള സിനിമാനടൻ എന്ന ആരാധന എനിക്കും ഇയാളോട് ഉണ്ടായിരുന്നു എന്നും എന്നോട് തന്നെയുള്ള പുച്ഛത്തോടെ കുറിക്കട്ടെ.... 

എടോ സന്തോഷ്‌ പണ്ഡിത് എന്ന ഒന്നാന്തരം ഉഡായിപ്പെ, തന്റെ പേജിൽ ഞങ്ങൾ കുറേ ആളുകൾ ഇടുന്ന കമന്റുകൾ മൊത്തം ഡിലീറ്റുകയും എന്നെ ബ്ലോക്കാക്കി കമന്റ് ഒന്നും ഇടാൻ പറ്റാണ്ടാക്കുകയും ഒക്കെ ചെയ്താൽ പറയാനുള്ളത് പറയില്ല എന്ന് തനിക്ക് തോന്നിയോ.. 

താൻ എന്താ പറഞ്ഞത് താൻ വലിയ പ്രശസ്തൻ ആണ് എന്നോ, പിന്നെന്താ ഇവിടെ ഉള്ളവർ ഒക്കെ നാട്ടുകാരുടെ കൈയ്യിൽ നിന്നും കാശുപിരിച്ചു പ്രശസ്തൻ ആകുന്നുതുപോലെ അല്ല നീ പ്രശസ്തൻ ആയത് എന്നോ..നന്മമരങ്ങൾ ഒന്നും നല്ലത് അല്ല, സെൽഫി എടുത്ത് പോസ്റ്റ്‌ ഇടാനാണ് ചാരിറ്റി ചെയ്യുന്നത് എന്നോ...

എടോ ഊളെ നിന്നെ നന്നായി അറിയുന്ന കുറച്ചു പേര് എങ്കിലും ഇവിടെ ഉണ്ട് എന്ന് താൻ മറന്നു പോയോ... ഞങ്ങളുടെ ജീവകാരുണ്യപ്രവർത്തനത്തിനിടയിൽ പറ്റിപ്പോയ ഏറ്റവും വലിയ അബദ്ധം ആണെടോ തന്നെ വിളിച്ചു പ്രോഗ്രാമിന് കൊണ്ട് വന്നത്. 

അന്ന് തനിക്ക് ഫോൺ ചെയ്യുപ്പോൾ ഞാൻ തന്നോട് പറഞ്ഞതും ആണ് താങ്കൾ്ക് ആകുന്ന സഹായം വയ്യാത്ത ഒരു കുട്ടിക്കു ചികിത്സചിലവിനു എങ്കിലും താൻ ചെയ്താൽ ഒരു ഉപകാരം ആണെന്ന്. അന്ന് താൻ പറഞ്ഞു നമുക്ക് നോക്കാം ഞാൻ വരട്ടെ എന്ന്.. 

പിറ്റേ ദിവസം മുതൽ താങ്കൾ പലവട്ടം ചോദിച്ചു എന്നാണ് പോകേണ്ടുന്നത് എന്ന്. ഡേറ്റ് പറഞ്ഞു താൻ വരാം എന്ന് പറഞ്ഞിട്ട് താൻ എന്നോട് ആവശ്യപെട്ടത് പെണ്ണുങ്ങളുടെ സാരിയൊക്കെ പോലുള്ള ഒരു ഷർട്ട് മാത്രം മതി എന്നാണ്.. എന്നിട്ട് ഞങ്ങളുടെ പ്രോഗ്രാമുകളെകുറിച്ച് മൊത്തം മനസിലാക്കി താൻ.. 

പിന്നെ താങ്കൾ പാലക്കാട്‌ വന്നു ബസ് ഇറങ്ങിയ സമയം മുതൽ ഞങ്ങളെ ഇട്ട് വട്ടം കറക്കിയത് താൻ മറന്നാലും ഞങ്ങൾക്ക് മറക്കാൻ ആകില്ല..ഏറ്റവും കൂടിയ ഹോട്ടലിൽ എസി റൂമിൽ ഇരുന്നു താൻ ഓർഡർ ഇടുക ആയിരുന്നില്ലേ..മുഖത്തു ഇടുന്ന ഫൗണ്ടേഷൻ കൊണ്ട് നീട്ടിയൊരു കുറിയും ഇട്ട് പൊറോട്ടയും ബീഫും കഴിച്ച് ഏമ്പക്കവും വിട്ട് ബീഫിന്റെ രുചി വർണിക്കുന്നു

തനിക്ക് കടയിൽ കൊണ്ടുപോയി വാങ്ങിത്തന്ന ഷർട്ട് പോരാഞ്ഞിട്ട് താൻ ഞങ്ങളുടെ സഹോദരന്റെ പഴയ ഷർട്ടുകൾ വരെ എടുത്തോണ്ട് പോയി മാറി മാറി ഇട്ട് ഫോട്ടോയും വിഡിയോസും എടുത്തു. ഞങ്ങൾ വാങ്ങിക്കൊണ്ടു പോയ സാധനങ്ങളും കൊടുക്കാൻ കൊണ്ട് പോയ പൈസയും ഒക്കെ ഞങ്ങളിൽ ആരെങ്കിലും കൊടുക്കാം എന്ന് കരുതിയപ്പോൾ ഒക്കെയും താൻ ഞങ്ങളുടെ കൈയ്യിൽ നിന്നും തട്ടിപ്പറിച്ചു കൊടുത്തപ്പോൾ മിണ്ടാതെ സമ്മതിച്ചു തന്നത് തന്നെ പേടിച്ചിട്ട് അല്ല, താൻ പറഞ്ഞ പബ്ലിസിറ്റിക്കു വേണ്ടി അല്ല, മറിച്ചു ഞങ്ങൾ ഇവിട ഓരോരുത്തരുടെ കാലും കൈയ്യും പിടിച്ചു ഒപ്പിച്ച പൈസ ആരുടെ കൈ കൊണ്ടായാലും എത്തേണ്ടിടത്തു എത്തിയാൽ മതിയെന്ന ചിന്തയിൽ ആണ്...

ഞങ്ങളെ മുതലെടുക്കാൻ വേണ്ടി അവിടെ നിൽക്കാൻ നോക്കിയ തന്നെ ശല്യം കാരണം രാത്രി തന്നെ കാറിൽ കയറ്റി വീട്ടിലേക്കു കൊണ്ടാക്കാൻ പുറപ്പെട്ട അഭിജിത്തിനെയും മുസ്തഫമാഷിനെ കൊണ്ടും ഉപ്പു മുതൽ ആട്ടിയ മാവ് വരെ അടുക്കളയിലേക്കുള്ള സാധനം മൊത്തം വാങ്ങിപ്പിച്ചപ്പോഴും ഡോക്ടർ സതീഷിന്റെ വീട്ടിൽ നിന്നും തൈരും മാങ്ങയും വരെ വീട്ടിൽ കൊണ്ട് പോകാൻ വേണം എന്ന് വാശിപിടിച്ചപ്പോഴും ഷാജഹാന്റെ സ്റ്റുഡിയോയിൽ കയറി ഇരുന്ന് ഷാജിയെ കൊല്ലാതെ കൊന്നത്.. ഒക്കെ ഒരു തമാശ ഭാവത്തിലെ ഞങ്ങൾ എടുത്തിരുന്നുള്ളൂ... 

പക്ഷേ പിറ്റേന്ന് താൻ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു. പാലക്കാട്‌ മലപ്പുറം മേഖലകളിൽ തന്റെ ജീവകാരുണ്യപ്രവർത്തനം തുടരുന്നു സപ്പോർട്ടുമായി ഞങ്ങൾ കൂടെ ഉണ്ടെന്ന്.. 

ആ പോസ്റ്റില്‍ വന്ന കമന്റുകൾ ‘ചേട്ടാ സ്വന്തം പായ്ക്കറ്റിൽ നിന്നും കാശ് എടുത്ത് ഇതൊക്കെ ചെയ്യാൻ ചേട്ടന് മാത്രമേആകുള്ളൂ എന്നൊക്കെ’ ആയിരുന്നു.. അതിനു താൻ കൊടുത്ത മറുപടി, ‘അതേ എന്നെ പോലെ ഞാൻ മാത്രമേ ഉള്ളൂ എന്ന്’... 

നൂറും ഇരുനൂറും ഒക്കെയായി ഞങ്ങൾ ഓരോ സാധാരണക്കാരന്റെ കൈയ്യിൽ നിന്നും പിരിച്ചു എടുത്ത് നടത്തിയ പ്രവർത്തനത്തെ ഞങ്ങൾ അധ്വാനിച്ച കാശിൽ വന്നു ഞങ്ങളുടെ പിള്ളേരുടെ പഴയ ഷർട്ട് ഉൾപ്പടെ എടുത്തുകൊണ്ടു പോയ താൻ തന്റെ കാശുകൊണ്ട് ആണ് ഇതൊക്കെ ചെയ്തത് എന്ന് ആക്കിയതിന്റെ പേരിൽ സഹായിച്ച ആളുകളുടെയും ചോദ്യങ്ങൾക്കും ഉത്തരം കൊടുക്കേണ്ടി വന്നത് കൊണ്ട് ആണ്.... 

അന്ന് മുതൽ തന്റെ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കുകയായിരുന്നു ഞങ്ങൾ... താൻ 85ശതമാനവും ഇങ്ങനെ തന്നെയാണ് പ്രവർത്തനം നടത്തുന്നത് എന്ന് ഞങ്ങൾക്ക് ഉറപ്പ് ഉണ്ട്.. 

ഒരു ദിവസം ആരെങ്കിലും ചെയ്യുന്ന പ്രവർത്തനത്തിൽ കൂടെ ചേർന്ന് ഷർട്ടുകൾ മാറ്റി മാറ്റിയിട്ട് ഫോട്ടോയും വിഡിയോയും എടുത്ത് പല ദിവസങ്ങളിൽ ആയി പോസ്റ്റ്‌ ചെയ്തു നാട്ടുകാരെ പറ്റിച്ചു കുപ്രസക്തിയും നേടി യുട്യൂബിൽ നിന്നും പേജിൽ നിന്നും കാശുണ്ടാക്കുന്ന തനിക്ക് എന്ത് യോഗ്യതയാണെടോ ചാരിറ്റി പ്രവർത്തകരെ അടച്ചാക്ഷേപിക്കാൻ... 

ഇതൊക്കെ അറിയുന്നവർ ഇടുന്ന കമന്റുകൾ മൊത്തം ഡിലീറ്റ് ചെയ്ത് തന്റെ വൃത്തികെട്ട കുബുദ്ധി തിരിച്ചറിയാത്ത പാവങ്ങളെ പറ്റിച്ചു ജീവിക്കയല്ലേടോ ചെറ്റേ നീ ... ഈ പോസ്റ്റ്‌ ചിലപ്പോൾ അഞ്ചോ പത്തോ പേരെ കാണുള്ളൂ ആയിരിക്കാം പക്ഷെ നീ കാണും എന്ന് നൂറു ശതമാനം ഉറപ്പ് എനിക്ക് ഉണ്ട്.. 

വലിയ വലിയ ആളുകൾക്കു മേൽ കേസ് കൊടുക്കുന്ന നിനക്ക് തനറേടം ഉണ്ടെങ്കിൽ ഞാൻ പറഞ്ഞതിൽ എന്തെകിലും തെറ്റ് ഉണ്ടെന്നു ഉറപ്പ് ഉണ്ടെങ്കിൽ എന്റെ പേരിൽ കേസ് കൊടുക്ക് മാനനഷ്‌ടത്തിനു.... ഇത്രയും കൊണ്ട് തീർന്നിട്ടില്ല ബാക്കി ഇനി പുറകെ വരും എന്ന്

MORE IN SPOTLIGHT
SHOW MORE
Loading...
Loading...