ഓർഡർ ചെയ്തത് പലവ്യഞ്ജനം; കിട്ടിയത് അഞ്ചരയടി നീളമുള്ള അസൽ മൂർഖൻ

cobra-in-packet
SHARE

പലവ്യഞ്ജനങ്ങൾ ബുക്കുചെയ്ത് കാത്തിരുന്നയാൾക്ക് കുറിയറിൽ സാധനങ്ങൾക്കൊപ്പം കിട്ടിയത് മൂർഖൻ പാമ്പ്. ഒ‍ഡിഷയിലെ മയൂർഭഞ്ചിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മയൂർഭഞ്ചിലെ റായ്‍രംഗ്പുർ സ്വദേശിയായ മൃത്യു കുമാർ ആണ് വിജയവാഡയിൽ നിന്നു പലവ്യഞ്ജനങ്ങൾ ഓർഡർ ചെയ്തത്.

അവിടെനിന്ന് കുറിയറിലാണ് സാധനങ്ങൾ മയൂർഭഞ്ചിലേക്കയച്ചത്. എന്നാൽ സാധനങ്ങൾ പായ്ക്ക് ചെയ്ത ബോക്സിനുള്ളിൽ കുറിയർ ഓഫിസിൽ വച്ച് എങ്ങനെയോ ഒരു എലി കയറിപ്പറ്റിയിരുന്നു. ഈ ദ്വാരത്തിലൂടെ തന്നെയാകാം പാമ്പും ബോക്സിനുള്ളിൽ കയറിയതെന്നാണ് നിഗമനം. കുറിയറിൽ എത്തിയ സാധനങ്ങൾ പരിശോധിച്ചപ്പോഴാണ് ബോക്സിനുള്ളിൽ സാധനങ്ങൾക്കൊപ്പം പതുങ്ങിയിരിക്കുന്ന മൂർഖൻ പാമ്പിനെ കണ്ടത്.

അഞ്ചരയടിയോളം നീളമുണ്ടായിരുന്നു ഈ പാമ്പിന്. ഉടൻ തന്നെ മൃത്യു കുമാർ പാമ്പ് പിടിത്ത വിദഗ്ധരെ വിവരമറിയിച്ചു. അവരെത്തി പാമ്പിനെ പിടികൂടിയ ശേഷം ജനവാസ കേന്ദ്രത്തിൽ നിന്നും അകലെയുള്ള വനത്തിൽ തുറന്നു വിട്ടു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...