'ആ നടുവിരല്‍ വ്യക്തം’; സെന്‍സര്‍ ബോര്‍ഡ് കത്തി വച്ച ‘ഇഷ്ക്കി’ന്റെ ക്ലൈമാക്സ് പുറത്ത്: വിഡിയോ

ishq-climax 3
SHARE

ഷെയിൻ നിഗം നായകനായ ഇഷ്ക് എന്ന ചിത്രം കപടസദാചാരവാദികൾക്കുള്ള കൊട്ടായിരുന്നു. എന്നാൽ സിനിമയുടെ ക്ലൈമാക്സ് രംഗത്തിൽ സെൻസർ ബോർഡ് കത്രിക വച്ചിരുന്നു. ഇപ്പോഴിതാ ആ രംഗം പുറത്തുവിട്ടിരുക്കുയാണ് സംവിധായകൻ. ‘ഇഷ്കിന്റെ, ഇടപെടലുകൾ ഇല്ലാത്ത സെൻസർ കത്രിക വെക്കാത്ത സംവിധായകന്റെ വേർഷൻ. വസുധയുടെ നടുവിരൽ വ്യക്തമാണ്.’–സംവിധായകൻ അനുരാജ് മനോഹർ കുറിച്ചു.

അതേ രംഗത്തിന്റെ എഡിറ്റ് കോപ്പിയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ സംവിധായകൻ പങ്കുവച്ചത്. കപട സദാചാരബോധവുമായി നടക്കുന്ന ഒരുകൂട്ടം ആളുകളെ കർശനമായി വിമർശിക്കുന്ന ചിത്രമാണ് ഇഷ്ക്. ഷെയ്ൻ നായകനായി എത്തിയ ചിത്രത്തിൽ ആൻ ശീതളായിരുന്നു നായിക. ഷൈൻ ടോം ചാക്കോയുടെ ഗംഭീര പ്രകടനവും ചിത്രത്തെ ശ്രദ്ധേയമാക്കി.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...