സ്കൂട്ടറും ലാപ്ടോപും വേണ്ട; പെരുന്നാൾ സമ്മാനം നൽകി സിമിയും സഫയും

kochi-flood-help
SHARE

ആലുവ: ഒന്നുകിൽ ഇലക്ട്രിക് സ്കൂട്ടർ, അല്ലെങ്കിൽ ലാപ്ടോപ്. കഴിഞ്ഞ 4 വർഷം ബന്ധുക്കൾ പെരുന്നാൾ സമ്മാനമായി നൽകിയ 24,800 രൂപ സ്കൂൾ വിദ്യാർഥികളായ സിമിയും സഫയും ഭദ്രമായി സൂക്ഷിച്ചത് അതിനു വേണ്ടിയായിരുന്നു. കഴിഞ്ഞ ദിവസം ‘വാപ്പി’യുടെ കൂടെ പ്രളയ ദുരിതാശ്വാസ ക്യാംപുകളിൽ ചെന്നപ്പോൾ പക്ഷേ, അവരുടെ മനസ്സു മാറി. 

സ്വന്തം ആവശ്യത്തിനു മാറ്റിവച്ച തുക വയനാട്ടിൽ ഉരുൾപൊട്ടൽ ദുരിതം അനുഭവിക്കുന്നവർക്കു കൊടുക്കാൻ ആഗ്രഹം. കലക്ടർ എസ്. സുഹാസിനെ ബന്ധപ്പെട്ടപ്പോൾ പണമായി വാങ്ങാൻ ബുദ്ധിമുട്ടുണ്ടെന്നും സാധനങ്ങളായി തന്നാൽ സ്വീകരിക്കാമെന്നും അറിയിച്ചു. അതനുസരിച്ച് ഉമ്മ സബീനയ്ക്കൊപ്പം പോയി വസ്ത്രങ്ങൾ വാങ്ങി.

കുട്ടികളുടെ ത്യാഗ സന്നദ്ധത മനസ്സിലാക്കിയ കടയുടമ 37,000 രൂപയുടെ വസ്ത്രങ്ങൾ നൽകി. ബാക്കി ഡിസ്കൗണ്ട്. രണ്ടുപേർക്കും ഓരോ വർണക്കുടയും അദ്ദേഹം സമ്മാനിച്ചു. വസ്ത്രങ്ങൾക്കൊപ്പം ആ കുടകളും കുട്ടികൾ കലക്ടറെ ഏൽപിച്ചു. അൻവർ സാദത്ത് എംഎൽഎയുടെ മക്കളാണ് കടുങ്ങല്ലൂർ രാജശ്രീ സ്കൂൾ 10, 5 ക്ലാസുകളിൽ പഠിക്കുന്ന സിമി ഫാത്തിമയും സഫ ഫാത്തിമയും.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...