ഇനിയും പഠിച്ചില്ലേ മലയാളി; മാലിന്യം ഒാട്ടോയിലെത്തിച്ച് പുഴയിൽ തള്ളുന്നു; രോഷ വിഡിയോ

waste-again-river
SHARE

ഇനിയും പഠിച്ചില്ലേ മലയാളി എന്ന് കലിതുള്ളി ചോദിച്ചുപോകും ഇൗ വിഡിയോ കണ്ടാൽ. അത്രത്തോളം രോഷമാണ് ഇൗ മനുഷ്യന്റെ പ്രവൃത്തിയുണ്ടാക്കുന്നത്. പ്രളയത്തിൽ പാലത്തിന് മുകളിലൂടെ ഒഴുകിയ പുഴയിലെ വെള്ളം കുറഞ്ഞപ്പോൾ ചാക്കിൽക്കെട്ടിയ മാലിന്യങ്ങൾ ഒാട്ടോയിലെത്തിച്ച് വീണ്ടും പുഴയിലേക്ക് തള്ളുകയാണ് ഇയാൾ. വിഡിയോ പങ്കുവച്ച്  യുവാവാണ് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത്.

കുറിപ്പിൽ പറയുന്നതിങ്ങനെ: രണ്ടാമത്തെ പ്രളയം കൊണ്ടും നാം പഠിക്കില്ലേ ? വെള്ളം ഇറങ്ങി തുടങ്ങിയപ്പോൾ ഇന്ന് 12/08/2019 ഉച്ചക്ക് 1 മണിക്ക് മാനന്തവാടി ,കൊയിലേരി പാലത്തിൽ നിന്ന് വേസ്റ്റ് പുഴയിലേക്ക് തട്ടുന്നു .എന്ത് കൊണ്ട് തടഞ്ഞില്ല എന്ന് ചോദിക്കരുത് 18 വയസുള്ള അനിയൻ ആണ് വീഡിയോ എടുത്തത്. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...