‘പടച്ചോൻ കൊച്ചി ബ്രോഡ്​വേയിലുണ്ട്’; ചാക്കിൽ സ്നേഹം നിറച്ച ബല്ലാത്ത മനുഷ്യൻ; പെരുന്നാൾനിലാവ്

noushad-love-social-media
SHARE

‘പടച്ചോൻ അവന്റെ മനസ് കൊടുക്കുന്നത് വളരെ കുറച്ച് പേർക്കേയുള്ളൂ. അങ്ങനെയൊരു പടച്ചോൻ പെരുന്നാളിന്റെ തലേന്ന് കൊച്ചി ബ്രോഡ്​വേയിലുദിച്ചിട്ടുണ്ട്. നൗഷാദിക്ക.. ഇക്ക നിങ്ങളെ പോലുള്ളവരുണ്ടായോണ്ടാണ്. ഇൗ ഭൂമി ഇപ്പോഴും ഉള്ളത്.. കോഴിക്കോട് മാൻഹോളിലൂടെ മറഞ്ഞിട്ട് എറണാകുളം ബ്രോഡ് വേയിൽ കടയും തുറന്നിരുപ്പുണ്ട്. നൗഷാദ്.., ഇനി കൊച്ചിയിൽ വന്നാ നിങ്ങളുടെ കടയിൽ നിന്നും മലയാളി വസ്ത്രം വാങ്ങും നിങ്ങ നോക്കിക്കോ ഇക്ക..നൂറിരട്ടി കിട്ടും..’ ഹൃദയത്തിൽ നിന്നും വരുന്ന വാക്കുകൾ കൊണ്ട് നിറയുകയാണ് സമൂഹമാധ്യമങ്ങൾ. 

ആശംസകളുെടയും അനുമോദനങ്ങളുടെയും പ്രചോദനങ്ങളുടെയും നടുക്ക് നൗഷാദിക്ക വീർപ്പുമുട്ടുന്നു. ഒരു നിമിഷം പോലും വിശ്രമിമില്ലാതെ ആ ഫോൺ ശബ്ദിച്ചു കൊണ്ടിരിക്കുന്നു. കാരണം ഒരു രാത്രി കൊണ്ട് ഇൗ മനുഷ്യന്റെ പ്രവൃത്തി മലയാളിക്ക് നൽകിയത് അതിജീവനത്തിന്റെ ഉൗർജമാണ്.

മന്ത്രിമാരും സിനിമാ താരങ്ങളും യുവാക്കളും എന്നുവേണ്ട നൗഷാദിനെയും അയാളുടെ സ്നേഹം നിറച്ച ചാക്കുകളുടെയും കഥ അറിയാത്തവർ ഇൗ നിമിഷം ചുരുക്കമാണ്. പെരുന്നാൾ ആശംസകൾ നേർന്നു കൊണ്ടുള്ള കുറിപ്പിന് മുകളിൽ നൗഷാദിന്റെ ചിത്രവും സ്ഥാനം പിടിച്ചു. അത്രത്തോളം മലയാളി അയാളെ നെഞ്ചേറ്റി കഴിഞ്ഞു. ഇന്നലെ ൈവകിട്ട് നടൻ രാജേഷ് ശർമ പങ്കുവച്ച ഫെയ്സ്ബുക്ക് വിഡിയോയിലൂടെയാണ് നൗഷാദ് എന്ന മനുഷ്യനെ കുറിച്ച് മലയാളി അറിയുന്നത്. മാധ്യമങ്ങളും സൈബർ ലോകവും ഇൗ വിഡിയോ ഏറ്റെടുത്തതോടെ നൗഷാദിക്ക പെരുന്നാൾ നിലാവായി മാറി. 

‘നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ..’ നൗഷാദിന്റെ വാക്കുകൾ ‘ഇക്കൊല്ലം ആരുമൊന്നും കൊടുക്കുന്നില്ലത്രെ’ എന്ന് ചിരിയോടെ പറയുന്നവരുടെ മുഖത്തേറ്റ അടിയായി. ഇതിന് പിന്നാലെ ക്യാപുകളിലേക്ക് ആവശ്യസാധനങ്ങളുടെ വരവ് കൂടി. മടിച്ചുനിന്നവർക്ക് നൗഷാദ് മാതൃകയായി. ഇക്കൊല്ലം കൊടുക്കുന്നില്ലെന്ന് പറഞ്ഞവരും ഇപ്പോൾ കൊടുക്കുന്നുണ്ടത്ര എന്ന ഹാഷ്ടാഗ് വരെ വൈറലായി. സോഷ്യൽ ലോകത്തെ നൗഷാദിക്ക തരംഗം കാണാം.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...