ദുരിതാശ്വാസലോറി തടഞ്ഞു; ഒരു ചായ കുടിച്ച് പോയാ മതി; വല്ലാത്ത സ്നേഹം; കുറിപ്പ്

lorry-driver-post
SHARE

നമുക്കിടയിൽ തെക്കനും വടക്കനുമില്ല നമ്മൾ മലയാളികൾ മാത്രമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് രണ്ടാം പ്രളയം. കൊല്ലത്ത് കൊടുത്താൽ അങ്ങ് വയനാട്ടിലും നിലമ്പൂരും കിട്ടുമെന്ന് കുറിച്ച്, ലോറി നിറയെ സ്നേഹവുമായി വണ്ടികൾ പായുകയാണ്. പ്രളയബാധിത മേഖലകളിൽ ചെന്നാൽ ചില മനുഷ്യർ ആ ലോറി തടയും. എന്നിട്ട് വാഹനത്തിന്റെ ഡ്രൈവറോട് ചോദിക്കും. ചേട്ടാ.. വന്നേ ഒരു ചായ കുടിച്ചിട്ട് പോകാം. ഹൃദ്യമായ ഇത്തരം അനുഭവങ്ങൾ കൊണ്ട് നിറയുകയാണ് സൈബർ ഇടങ്ങൾ. 

‘ദുരിതാശ്വാസവണ്ടികൾ കണ്ടാൽ മലബാറുകാരുടെ മര്യാദയിങ്ങനെയാണ്. പെരിന്തൽമണ്ണയിൽ വണ്ടി തടഞ്ഞ് ചായ കുടിച്ചിട്ട് പോകാം എന്ന് നിർബന്ധം പിടിക്കുന്ന രണ്ട് പേർ..’ ചിത്രവും വിഡിയോയും പങ്കുവച്ചാണ് കേരളം പരസ്പരം സ്നേഹം കൈമാറുന്നത്. ‘എന്തുവേണമെങ്കിലും ചോദിച്ചോ. ഒറ്റപ്പെട്ട് കിടന്ന ഇവിടേക്ക് നിങ്ങളെ പോലുള്ളവർ വരുന്നത് ആശ്വാസമാണ്.’ ലോറിയുടെ ഡ്രൈവറോട് വാഹനത്തിൽ കയറി ഒരു യുവാവ് ഇങ്ങനെ ചോദിക്കുന്ന വിഡിയോയും കമന്റായി ഇൗ പോസ്റ്റിന് താഴെയുണ്ട്.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...