കൈത്താങ്ങായി ഒരുരൂപ; പകരം നോട്ട് കൊടുത്തപ്പോൾ അവൻ വാങ്ങിയില്ല; ഹൃദ്യം; വിഡിയോ

boy-one-rs-video
SHARE

നൗഷാദിക്കയ്ക്ക് പിന്നാലെ കണ്ണുനിറയ്ക്കുകയാണ് ഇൗ കുഞ്ഞ്. ഒട്ടേറെ ഫെയ്സ്ബുക്ക് പേജുകളിൽ പങ്കുവച്ചിരിക്കുന്ന ഇൗ വിഡിയോ കണ്ണുനിറയാതെ കണ്ടിരിക്കാനാവില്ലെന്നാണ് ലഭിക്കുന്ന കമന്റുകൾ. പ്രളയസഹായം തേടിയെത്തിയ സന്നദ്ധ പ്രവർത്തകർക്ക് തെരുവിലിരുന്ന സുഖമില്ലാത്ത കുട്ടി അവന്റെ ബാഗിൽ നിന്നും ഒരു രൂപ നൽകുന്നതാണ് വിഡിയോ. അവന്റെ സ്നേഹത്തിൽ ഹൃദയം നിറഞ്ഞ യുവാക്കൾ അവന് നോട്ട് നൽകിയപ്പോൾ അതുവാങ്ങാൻ കൂട്ടാക്കാതെ തിരിച്ചു കൊടുക്കുകയാണ് ഇൗ കുട്ടി. സഞ്ചാരി എന്ന ഫെയ്സ്ബുക്ക് പേജിലാണ് ഹൃദ്യമായ ഇൗ വിഡിയോ പങ്കുവച്ചിരിക്കുന്നത്. അവൻ നൽകിയ ഒരു രൂപയ്ക്ക് ഒരു കോടിയുടെ വിലയുണ്ടെന്ന് സ്നേഹത്തോടെ കുറിക്കുകയാണ് മലയാളി. വിഡിയോ കാണാം.

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും മഴക്കെടുതികള്‍ തുടരുന്നു. രണ്ട് ലക്ഷത്തി എഴുപത്തി ആറായിരം പേര്‍ ദുരിതാശ്വാസ ക്യാംപുകളിലാണ്. ഇതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപമെടുത്തു. തെക്കന്‍ജില്ലകളില്‍ അതിശ്കതമായ മഴക്ക് സാധ്യതയുണ്ട്. ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തൃശൂരിലും കോഴിക്കോട്ടും നാളെ പ്രഫഷനല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെ അവധി പ്രഖ്യാപിച്ചു. മഴക്കെടുതിയില്‍ ഇതുവരെ 80 പേരാണ് മരിച്ചത്.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...