പ്രളയത്തിൽ നിന്നും രക്ഷിച്ചു; ജവാൻമാരുടെ കാൽതൊട്ട് വന്ദിച്ച് യുവതി; ഹൃദ്യവിഡിയോ

social-media-lady-thanku
SHARE

വെള്ളപ്പൊക്കത്തിന്റെ നടുക്കത്തിലാണ് ഇന്ത്യയിലെ പല സംസ്ഥാനങ്ങളും. കനത്ത മഴ പലയിടത്തും വലിയ നാശമാണ് വിതയ്ക്കുന്നത്. കേരളത്തിന് സമാനമായ അവസ്ഥയിലൂടെ കടന്നുപോവുകയാണ് കർണാടകയും മഹാരാഷ്ട്രയുമടക്കമുള്ള സംസ്ഥാനങ്ങൾ. ഇക്കൂട്ടത്തിൽ സൈബർ ലോകത്ത് ഒട്ടേറെ പേർ പങ്കുവയ്ക്കുന്ന ഒരു വിഡിയോയുണ്ട്. ജീവൻ രക്ഷിച്ച സൈനികരോട് ഒരു യുവതിയുടെ നന്ദിയാണ് അതിജീവനത്തിന്റെ പുതിയ മുഖമാകുന്നത്. മഹാരാഷ്ട്രയിലെ സൻഗിലിയിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. 

പ്രളയത്തിൽ കുടുങ്ങിയ കുടുംബത്തെ ചെറിയ വള്ളത്തിലെത്തിയ ൈസനികർ രക്ഷിച്ച് കരയ്ക്കെത്തിക്കുന്നതാണ് വിഡിയോ. വള്ളം കരയോട് അടുക്കുന്ന ആശ്വാസത്തിൽ ജീവൻ രക്ഷിച്ച സൈനികരുടെ കാല് തൊട്ട് വന്ദിക്കുകയും തൊഴുകയ്യോടെ അവരുടെ സേവനത്തിന് നന്ദി പറയുകയുമാണ് ഇൗ യുവതി. പെൺകുട്ടി അപ്രതീക്ഷിതമായി കാൽതൊട്ട് വന്ദിച്ചപ്പോൾ അവരെ തടയുന്ന സൈനികനെയും വിഡിയോയിൽ കാണാം. സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരിക്കുകയാണ് ഈ വിഡിയോ. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...