പിണക്കം ഭർത്താവ് മാനിച്ചില്ല; നടുറോഡിൽ കാറിന്റെ മുകളിൽ വലിഞ്ഞുകയറി ഭാര്യ; വിഡിയോ

lady-angry
SHARE

ഭർത്താവുമായി വഴക്കിട്ട് ദേഷ്യം മൂത്ത ഭാര്യ കാറിന് മുകളിൽ വലിഞ്ഞു കയറി. ഒടുക്കം പിഴ വീണത് ഭർത്താവിനും. മധ്യചൈനയിലാണ് സംഭവം. കാറിനകത്തിരുന്നാണ് ഇരുവരും വഴക്കിടാൻ തുടങ്ങിയത്. തന്റെ പരിഭവവും പിണക്കവും ഭർത്താവ് പരിഗണിക്കുന്നില്ലെന്ന് തോന്നിയതോടെയാണ് കാര്യങ്ങൾ വഷളായത്.

സിഗ്നലിൽ എത്തിയതും ഭാര്യ കാറിന്റെ മുകളിൽ വലിഞ്ഞുകയറി. പോകാനുള്ള പച്ച സിഗ്നൽ തെളിഞ്ഞിട്ടും കാർ നീങ്ങാൻ കൂട്ടാക്കാത്തതോടെ പൊലീസ് ഇരുവരെയും കയ്യോടെ പൊക്കി. വണ്ടിയുമായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. സ്റ്റേഷനിലെത്തി പരിശോധിച്ചപ്പോഴാണ് ഭർത്താവിന് ലൈസൻസ് ഇല്ലെന്ന് മനസിലായത്. ലൈസൻസില്ലാതെ വണ്ടിയോടിച്ചതിന് ഭർത്താവിൽ നിന്നും പിഴ ഈടാക്കി. പ്രശ്നമുണ്ടാക്കിയ ഭാര്യയെ മുന്നറിയിപ്പ് നൽകി പറഞ്ഞയക്കുകയും ചെയ്തു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...