'എ ചീമക്കൊന്ന ഓൺ ദ സൈഡ് ഓഫ് ദ വേലി'; കൊറിയറിലെ വിലാസം തേടി സോഷ്യൽ മീഡിയ

courier-address
SHARE

'ടാറിട്ട റോഡാണ്, റോഡിന്റരികാണ്, വീടിന്നടയാളം ശീമക്കൊന്ന'... കലാഭവൻ മണിയുടെ പ്രശസ്തമായ ഓടേണ്ട, ഓടേണ്ട എന്നു തുടങ്ങുന്ന നാടൻ പാട്ടിലെ വരികളാണ് ഇത്. പലപ്പോഴും നമ്മളിൽ പലരും വീടിന് അടയാളമായി മുറ്റത്ത് നിക്കുന്ന മരത്തിനെയും മറ്റും പറയാറുണ്ട്. പക്ഷേ ഓൺലൈനായി എന്തെങ്കിലും വാങ്ങുമ്പോൾ ഇങ്ങനെയൊരു അടയാളം സൂചിപ്പിക്കുവോ? അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‌

ഓണ്‍ലൈനായി എത്തിയ പാഴ്സലിന്‍റെ പുറത്തെ മേൽവിലാസത്തിനൊപ്പമുള്ള ലാന്‍റ്മാർക് ആണ് വിചിത്രമായിരിക്കുന്നത്. ' ദെയർ ഈസ് എ ചീമക്കൊന്ന ഓൺ ദ സൈഡ് ഓഫ് ദ വേലി' എന്നാണ് എഴുതിയിരിക്കുന്നത്. ഇത് പാഴ്സൽ ഓർഡർ ചെയ്യുന്ന സമയത്ത് അത് വാങ്ങുന്നയാൾ തന്നെ നൽകുന്ന വിവരമാണ്. അത് അങ്ങനെ തന്നെ പാഴ്സലിൽ അച്ചടിച്ചു വരുന്നതാണ്. എന്തായാലും നെടുങ്കണ്ടത്തെ വിലാസത്തിലെത്തിയ ഈ കവർ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...