അന്നുതന്നെ തീരുമാനിച്ചു; മകനാണെങ്കിൽ ആ പേര് വിളിക്കും: അഭിനന്ദൻ: കുറിപ്പ്

abhinandan2
SHARE

പാക്കിസ്ഥാൻ സൈന്യത്തിന്റെ കയ്യിലകപ്പെട്ടിട്ടും പതറാതെ, തലകുനിക്കാതെ നിന്ന് തന്റെ രാജ്യത്തിന് അഭിനമാനമായി മാറിയ ധീരനായ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ പേര് തന്റെ കുട്ടിക്ക് നൽകി സൂരജ് എന്ന യുവാവ്. ശത്രു രാജ്യത്തു നിന്നു രാജകീയമായ തിരിച്ചുവരവ് നടത്തിയ അന്നേ ദിവസം തീരുമാനിച്ചതാണ് ആൺകുട്ടി ആണെങ്കിൽ ആ പേര് തന്നെ വിളിക്കുമെന്ന്...’ .– സുരാജ് ഫെയ്സ് ബുക്ക് പേജിൽ‌ കുറിച്ചു.

ഒരു ഫെയ്സ്ബുക്ക് ഗ്രൂപ്പിലാണ് മകന് അഭിനന്ദന്റെ പേര് നൽകിയെന്ന വിശേഷം സുരാജ് പങ്കുവച്ചത്.

സുരാജിന്റെ കുറിപ്പ് വായിക്കാം:

ഒന്ന് അനുഗ്രഹിച്ചു വിട്ടേക്കണേ

ഒരു രാജ്യം മുഴുവൻ പ്രാർത്ഥിക്കുകയും കാത്തിരിക്കുകയും ചെയ്ത അഭിനന്തൻ വർത്തമൻ എന്ന ധീരനായ ആർമി ഓഫീസർ, ശത്രുക്കൾക്കു മുന്നിൽ പോലും പതറാതെ ചങ്കൂറ്റത്തോടെ നിലകൊണ്ട്, അവസാനം 130 കോടിയിലേറെ ജനങ്ങളുടെ പ്രാർത്ഥനകളുടെ ഫലമായി ശത്രു രാജ്യത്തു നിന്നും രാജകീയമായ തിരിച്ചുവരവ് നടത്തിയ അന്നേ ദിവസം തീരുമാനിച്ചതാണ് ആൺകുട്ടീ ആണെങ്കിൽ ആ പേര് തന്നെ വിളിക്കുമെന്ന്...!!

ഒരു ന്യൂ ജൻ കാലമായതുകൊണ്ടും, അപരിഷ്കൃതമായ കുഞ്ഞു മാറ്റം പേരിൽ അനിവാര്യമാണ് എന്ന പ്രീയപെട്ടവരുടെ അഭിപ്രായങ്ങൾ മനസ്സിലാക്കിക്കൊണ്ടും ഈ കൊച്ചു ചെറുക്കനെ ഞങ്ങൾ വിളിച്ചത് " അഭിനന്ദ് " എന്നാണ് സ്നേഹത്തോടെ " നന്ദൂട്ടൻ " എന്നും..!!

അപ്പൊ ഇങ്ങളും അത് തന്നെ വിളിച്ചോളൂ...

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...