പെട്രോൾ പമ്പിലേക്ക് തിരിയുമ്പോൾ; ഇൗ അപകട വിഡിയോ കണ്ട് തീരുമാനിക്കൂ: പാഠം

Accident-Petrol-pump
SHARE

പെട്രോൾ പമ്പിലേക്ക് തിരിയുമ്പോൾ എതിരെ വാഹനം വരുന്നുണ്ടോ എന്നു നോക്കുക മാത്രമല്ല മറ്റു ചില കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് പഠിപ്പിച്ചു തരുന്ന ഈ അപകട വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കൂത്താട്ടുകുളത്താണ് ഈ അപകടം നടന്നത്. ഒറ്റ നോട്ടത്തില്‍ അപകടം കാറുകാരന്റെ അശ്രദ്ധയായി മാത്രമേ തോന്നുകയുള്ളു. 

വേഗത്തില്‍ എത്തിയ കാറുകാരന്‍ അല്‍പ്പം ശ്രദ്ധിച്ചിരുന്നെങ്കില്‍ ഈ അപകടം ഒഴിവാക്കാമായിരുന്നു. എന്നാല്‍ ഇന്ധനം നിറയ്ക്കാനായി പമ്പിലേക്ക് പ്രവേശിക്കേണ്ട സ്ഥലത്തുകൂടിയല്ല രണ്ടാമത്തെ വാഹനം പ്രവേശിച്ചത്, അതായിരുന്നു അപകടത്തിന്റെ പ്രധാന കാരണം. എതിര്‍ ദിശയില്‍ നിന്ന് വരുമ്പോള്‍ പെട്രോള്‍ പമ്പിന്റെ രണ്ടാമത്തെ പ്രവേശന കവാടം ഉപയോഗിക്കണമെന്നാണ് നിയമം. ആ നിയമം പാലിക്കപ്പെട്ടില്ല.

പ്രധാന റോഡിലൂടെ ട്രാഫിക് ഇല്ലെന്ന് ഉറപ്പുവരുത്തിയിട്ട് വേണം പെട്രോള്‍ പമ്പിലേക്ക് പ്രവേശിക്കാൻ. ഈ രണ്ടു കാര്യങ്ങളും പരിഗണിക്കാത്തതാണ് അപകടത്തിലേക്ക് വഴിവെച്ചത് എന്നുവേണം കരുതാന്‍. എതിരെ വന്ന വാഹനത്തിന്റെ വേഗതയും ഇവിടെ പ്രശ്നമായി. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...