ജെസിബിയുടെ കൈകളിൽ വിവാഹാഘോഷം; നടുവും തല്ലി വീണ് വരനും വധുവും: വിഡിയോ

jcb-wedding
SHARE

വിവാഹത്തിന് മോടി കൂട്ടാൻ പലതരം പരീക്ഷണങ്ങൾ ഇന്നത്തെ കാലത്ത് നടത്താറുണ്ട്. ആനപ്പുറത്ത് കയറിയും ബുള്ളറ്റിൽ യാത്രചെയ്തുമൊക്കെ കല്ല്യാണ ചെറുക്കനും പെണ്ണും എത്തുന്നത് ഇന്ന് സ്വാഭാവികമാണ്. എന്നാൽ, ആഡംബരം കൂടുന്നത് അപകടത്തിലെത്തിയാലോ? അത്തരമൊരു വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ജെസിബിയുടെ കൈകളിൽ ഇരുന്ന് വിവാഹവിരുന്ന് ആഘോഷിക്കുകയാണ് കല്ല്യാണചെറുക്കനും പെണ്ണും. പെട്ടെന്ന് ജെസിബിക്കൈ താഴോട്ട് തിരിയുകയും ചെക്കനും പെണ്ണും നടുവും തല്ലി താഴെ വീഴുന്നതുമാണ് വിഡിയോയിൽ. നമ്മുടെ നാട്ടിലല്ല വിദേശത്താണ് സംഭവം. എന്തായാലും വീഴ്ച നല്ല ഉയരത്തിൽ നിന്നായതിനാൽ കല്ല്യാണ ചെറുക്കനും പെണ്ണിനും സാരമായ പരുക്കേറ്റിരിക്കാൻ സാധ്യത കൂടുതലാണ്. വിഡിയോ കാണാം.

വിഡിയോ ഷൂട്ട് ചെയ്തത് ആരാണെന്നോ സംഭവം നടന്നത് എന്നാണെന്നോ എവിടെയാണെന്നോ വ്യക്തമല്ല. മുൻപും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വിഡിയോ ഇപ്പോൾ വീണ്ടും വൈറലാകുകയാണ്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...