പിറന്നാൾ പൊടിപൊടിച്ച് പ്രിയങ്കയും നിക്കും; ഔട്ട്ഫിറ്റിന് മാത്രം ചിലവിട്ടത് നാലരലക്ഷം

hbdpriya
SHARE

താരസുന്ദരി പ്രിയങ്ക ചോപ്രയുടെ പിറന്നാളാഘോഷങ്ങളുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചർച്ച. ജൂലൈ 18 നായിരുന്നു പ്രിയങ്കയുടെ ജന്മദിനം. നിക്കുമൊത്തുള്ള നിമിഷങ്ങളൊക്കെ ആഘോഷമാക്കാറുള്ള പ്രിയങ്ക ജന്മദിനവും പൊടിപൊടിച്ചു.

37 വയസ്സാണ് താരത്തിനിപ്പോൾ. ചുവന്ന ഷിമ്മറി മിനി ഗൗണാണ് തൻറെ പ്രത്യേക ദിവസത്തിനായി പ്രിയങ്ക തെരഞ്ഞെടുത്തത്. ഏകദേശം 80000 രൂപയിലധികമാണ് ഈ ഗൗണിന് ചിലവാക്കിയത്. ലിപ്സ്റ്റിക് ഷേപ്പിലുള്ള ബാഗും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് നാല് ലക്ഷത്തോളം രൂപയാണ് താരം ചിലവിട്ടത്. ഔട്ട്ഫിറ്റിന് മാത്രം നാലരലക്ഷത്തിലധികം തുക ചിലവായി.

സോഷ്യൽ മീഡിയയിൽ താരത്തിന് ആശംസകൾ നേർന്ന് നിരവധി ആരാധകരാണ് എത്തിയത്. ബോളിവുഡ് താരങ്ങൾ മുതൽ ഇക്കൂട്ടത്തിലുണ്ട്. 

ഭർത്താവ് നിക്ക് ജോനാസ്, സഹോദരി പരിനീതി ചോപ്ര എന്നിവരോടൊപ്പമായിരുന്നു പ്രിയങ്കയുടെ ഇത്തവണത്തെ പിറന്നാൾ ആഘോഷം. മിയാമിയിലായിരുന്നു കേക്ക് മുറിക്കലും മറ്റ് ആഘോഷങ്ങളും നടന്നത്.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...