ലൈവിനിടെ പെർഫ്യൂമെടുത്ത് അടിച്ചു; ഇഷയെ ട്രോളി സ്കൈ സ്പോർട്സ്; വിഡിയോ

isa-guha-20
SHARE

ലൈവ് പരിപാടിക്കിടെ പറ്റുന്ന അബദ്ധങ്ങൾ പലപ്പോഴും വൈറലാകാറുണ്ട്. ലണ്ടനിൽ നടക്കുന്ന വനിതാ ആഷസ് പരമ്പരക്കിടെയുണ്ടായ അബദ്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മുൻ ഇംഗ്ലീഷ് ക്രിക്കറ്റ് താരവും അവതാരകയുമായ ഇഷ ഗുഹക്കാണ് അബദ്ധം സംഭവിച്ചത്. 

ആഷസ് പരമ്പര പുരോഗമിക്കുന്നതിനിടെ കമന്ററി ബോക്സിലേക്ക് വരികയായിരുന്നു ഇഷ. ചാൾഡ് ഡംഗലും ചാർലെറ്റ് എഡ്വേർഡ്സും കമന്ററി നൽകുന്ന തിരക്കിലായിരുന്നു. ഇവരുടെ പിന്നിലേക്ക് വന്ന ഇഷ അവിടെയുണ്ടായിരുന്ന പെർഫ്യുൂം എടുത്ത് ദേഹത്ത് അടിച്ചു. 

ഇതിന് പിന്നാലെയാണ് ഇത് ലൈവ് വിഡിയോ ആണെന്ന് ഇഷ  ഓർത്തത്. ചമ്മിയ മുഖവുമായി ഇഷ ഫ്രെയിമിൽ നിന്ന് മാറി. ഇഷ പെർഫ്യൂ അടിക്കുന്നതിന്റെ വിഡിയോ സ്കൈ സ്പോർട്സ് ട്വീറ്റ് ചയ്തു. ഇഷയുടെ അബദ്ധത്തെ ചാൾസും ചാർലെറ്റും വിശകലനം ചെയ്യുന്നതാണ് വിഡിയോയിലുള്ളത്. 

വിഡിയോ ഇഷയും ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. 'എനിക്ക് നല്ലൊരു അവസരം നൽകിയ എല്ലാവർക്കും നന്ദി'- ഇഷ ട്വീറ്റ് ചെയ്തു. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...