തെന്നി വീഴരുതെന്ന് അഭിഷേക്; ക്യൂട്ട് കുടുംബത്തിൻറെ കരുതലിന് കയ്യടി

aishu
SHARE

യുഎസിൽ അവധിക്കാലം ആഘോഷിച്ച് മടങ്ങിയെത്തിയിരിക്കുകയാണ് ഐശ്വര്യ റായ് ബച്ചനും ക്യൂട്ട് കുടുംബവും. തിരക്കുകളിൽ നിന്ന് അകന്ന് ഭർത്താവിനും മകൾക്കുമൊപ്പം സമയം ചിലവിട്ടതിൻറെ സന്തോഷം മുഴുവൻ ഐശ്വര്യയ്ക്കുണ്ടായിരുന്നു. അഭിഷേക്കും മകൾ ആരാധ്യയും ഐശ്വര്യയും കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിലെത്തിയപ്പോഴാണ് ക്യാമറാ കണ്ണുകൾ ഉടക്കിയത്.

അപ്രതീക്ഷിതമായി ഫ്ലാഷുകള് മിന്നിയപ്പോഴും താര കുടുംബം പരിഭവിച്ചില്ല. മറിച്ച് പുഞ്ചിരിയോടെ ക്യാമറയ്ക്ക് മുന്നിലൂടെ നടന്നു. ഫോട്ടോ എടുക്കുന്നതിന് ആരാധ്യയ്ക്കും ഇഷ്ടമാണ്.താര ദമ്പതികൾക്ക് നടുവിലായി ഇരുവരുടേയും കൈയ്യില്‍ ചേർത്ത് പിടിച്ചാണ് ആരാധ്യ നടന്നത്. 

പിന്നിലേക്ക് നടന്ന ഫോട്ടോഗ്രാഫറോട് തെന്നിവീഴരുതെന്ന് അഭിഷേക് പറയുന്നുണ്ട്. സാധാരണ ഫോട്ടോഗ്രാഫർമാരെ ശ്രദ്ധിക്കുക പോലും ചെയ്യാത്ത താരങ്ങളിൽനിന്ന് അഭേഷേക് വ്യത്യസ്തനാവുകയാണ്. സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയ്യടിയാണ് താരത്തിന്.

അഭിഷേക് പിങ്ക് നിറത്തിലുള്ള ഹുഡിയിലും നീല ജീൻസിലും കാഷ്വൽ ഔട്ട്ഫിറ്റിലായിരുന്നു. ഐശ്വര്യ കറുത്ത നിറത്തിലുള്ള കുർത്തയിലും പാൻറിലും തിളങ്ങി. ചുവന്ന ലിപ്പ്സ്റ്റിക്കും നീലയും പിങ്കും ചേർന്ന സ്‌നീക്കറുകളും മിതമായ മേക്കപ്പും ആഭരണങ്ങളുമായിരുന്നെങ്കിലും എപ്പോഴത്തേയും പോലെ സുന്ദരിയായിരുന്നു. പിങ്ക് ഷർട്ടും ഡെനിം ജീൻസിലും ആരാധ്യയും മനംകവർന്നു. കുടുംബത്തിന് മറ്റുള്ളവരോടുള്ള കരുതൽ പ്രശംസനീയമാണെന്നാണ് ആരാധക പക്ഷം.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...