ഞാനാരെയും ദ്രോഹിച്ചിട്ടില്ല; എന്തിനീ ട്രോള്‍; ഇനി ടിക്ടോകിലേക്കില്ല; കരഞ്ഞ് യുവതി

tiktok
SHARE

താനിടുന്ന ടിക്ടോക്ക് വിഡിയോകളെ ട്രോളുകയാണെന്ന വേദന പങ്കുവെച്ച് യുവതി. ഫെയ്സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട വിഡിയോയില്‍ കാണുന്ന പെണ്‍കുട്ടി ആരാണെന്നോ എവിടെ നിന്നുള്ള ആളാണെന്നോ വ്യക്തമല്ല. സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ ഈ വിഡിയോ ഷെയര്‍ ചെയ്യുന്നുമുണ്ട്. 'എന്റെ' കിടുവേ എന്ന ഫെയ്സ്ബുക്ക് പേജില്‍ ശനിയാഴ്ചയാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. 

വിഡിയോയില്‍ പ്രത്യക്ഷപ്പെട്ട യുവതി പറയുന്നതിങ്ങനെ:

''ഞാനിന്നലെ ഒരു വിഡിയോ ഇട്ടു. ഇപ്പോ ഇടുന്ന വിഡിയോകള്‍ക്കെല്ലാം ആളുകള്‍ എന്നെ ട്രോളിക്കൊണ്ടിരിക്കുകയാണ്. ഞാനാര്‍ക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. ഇന്നലെ ഒരു വിഡിയോ ഇട്ടപ്പോള്‍ ഒരു ചേട്ടന്‍ എന്നെ ട്രോളാന്‍ വന്നു. അതിന്റെ സങ്കടത്തിലാണ് ഞാന്‍ തിരിച്ചു ട്രോളിയത്. അല്ലാതെ ആ ചേട്ടനോട് ഒരു ദേഷ്യവും ഇല്ല. ഇപ്പോ ഞാനിടുന്ന വിഡിയോകള്‍ക്കെല്ലാം ഇങ്ങനെ ട്രോള്‍ കിട്ടുന്നതിന്റെ കാരണം മനസിലാകുന്നില്ല. ഞാനാര്‍ക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. ഞാന്‍ വിഡിയോ ചെയ്യുന്നത് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ഇനി ചെയ്യുന്നില്ല. എനിക്കു വയ്യ. എല്ലാവരും എന്നെയിട്ട് എന്തിനാണ് ഇങ്ങനെ ട്രോളുന്നത്'', യുവതി വിഡിയോയില്‍ പറയുന്നു. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...