മാനന്തവാടി പാതയിൽ നാലു കടുവകൾ ഒരുമിച്ച്; അപൂർവ കാഴ്ച: വിഡിയോ

tiger-4
SHARE

വയനാട്ടിലും കർണാടക അതിർത്തി മേഖലകളിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുവകളാണ് താരങ്ങൾ. കർണാടകയിലെ  നഗർഹോള കടുവാ സങ്കേതത്തിന്റെ പരിധിയിൽ വരുന്ന പ്രദേശത്തെ കാഴ്ചയാണിത്. മാനന്തവാടി മൈസൂരു പാതയിലെ ബാവലിക്കും ബെള്ളക്കും ഇടയിൽ നിന്നും സഞ്ചാരികൾ പകർത്തിയതെന്ന തരത്തിലാണ് ദൃശ്യങ്ങൾ  സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. 

വയനാട് അതിർത്തിയിൽ നിന്നും ഇവിടേക്ക് ഏറെ ദൂരമില്ല. ഉൾവനത്തിൽ നിന്നും റോഡരികിലേക്ക് വരികയാണ് കടുവകൾ. നാല് കടുവകളെ ഇങ്ങനെ ഒരുമിച്ച്  കാണുന്നത് അപൂർവ കാഴ്ചയാണെന്ന് വനപാലകർ പറയുന്നു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...