അമ്മക്കൊപ്പം പോയതറിഞ്ഞില്ല; പരാതി നൽകിയത് അമ്മൂമ്മ; ആ സന്ദേശത്തിന് പിന്നിൽ

missing-18-07
SHARE

കാണാതായ ആളുകളെ അന്വേഷിച്ച് സോഷ്യൽ മീഡിയയിൽ പലരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. അത്തരത്തിൽ പോസ്റ്റ് ചെയ്യപ്പെടുന്ന പല വിവരങ്ങളും ആളുകളെ കണ്ടെത്തിയതിന് ശേഷവും ഷെയര്‍ ചെയ്യപ്പെടാറുണ്ട്. ഇതുണ്ടാക്കുന്ന ആശയക്കുഴപ്പം ചെറുതല്ല. 

അത്തരത്തിലൊരു പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഷെയർ ചെയ്യപ്പെടുന്നത്. മാവേലിക്കരയിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്താൻ സഹായിക്കണമെന്ന സന്ദേശത്തിനൊപ്പം കുട്ടിയുടെ ഫോട്ടോയുമുണ്ട്. ആ തിരച്ചിൽ സന്ദേശത്തിന്റെ നിജസ്ഥിതി വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് കുട്ടിയുടെ മാതാപിതാക്കൾ. 

ഇക്കഴിഞ്ഞ പതിനൊന്നാം തിയതി (11-07-2019) കുട്ടിയെ കണ്ടുകിട്ടിയെന്ന് മാതാപിതാക്കൾ പറയുന്നു. അമ്മയോടൊപ്പം ആശുപത്രിയിലേക്ക് പോയതാണ് കുട്ടി. എന്നാൽ ഇത് മനസ്സിലാക്കാതെ കുട്ടിയുടെ അമ്മൂമ്മ പൊലീസിൽ പരാതി നൽകി. കുട്ടിയ തിരികെ കിട്ടിയ സാഹചര്യത്തിൽ ഈ സന്ദേശങ്ങൾ ഇനി പ്രചരിപ്പിക്കരുത് എന്ന് കുട്ടിയുടെ മാതാപിതാക്കൾ പറയുന്നു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...