നീ രാത്രികളിൽ എവിടെയാണെന്ന് അറിയില്ല; അധിക്ഷേപത്തിന് മുഖത്തടിച്ച് മറുപടി; കുറിപ്പ്

humans-of-b-17
SHARE

പ്രായമായ അച്ഛനെ നോക്കാൻ കടപ്പുറത്ത് ചോളം വിൽക്കേണ്ടി വന്ന പെൺകുട്ടി. നാട്ടുകാരിൽ നിന്ന് അവൾക്കുണ്ടായ ദുരനുഭവം. അവരെ ആട്ടിയോടിച്ച അനുഭവം പറയുകയാണ് ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലെഴുതിയ കുറിപ്പിലൂടെ പെൺകുട്ടി. പരസ്യമായി അധിക്ഷേപിക്കാൻ ശ്രമിച്ചയാളുടെ മുഖത്തടിച്ച് പ്രതികരിച്ച അനുഭവമാണ് കുറിപ്പിൽ പറയുന്നത്. 

കുറിപ്പ് വായിക്കാം: 

''എന്റെ ചെറുപ്രായത്തിൽ തന്നെ അമ്മ മരിച്ചുപോയി. ഇപ്പോൾ അച്ഛന് വയസ്സായി. അച്ഛനും എനിക്കും ജീവിക്കാൻ ഒരു സ്ഥിരവരുമാനം വേണ്ടിയിരുന്നു. കടപ്പുറത്ത് ചോളം വിൽക്കുന്ന ചെറിയൊരു ബിസിനസ് ആരംഭിച്ചു. കടുത്ത മത്സരം നേരിടേണ്ടി വന്നു. ഒപ്പം ഒരു പെൺകുട്ടിക്ക് ചെറിയൊരു ബിസിനസ് ചെയ്യുക എന്നത് എത്ര കഠിനമാണെന്ന് മനസ്സിലായിത്തുടങ്ങി. 

കൂടുതൽ കരുത്താർജ്ജിക്കുന്നതിലൂടെ മാത്രമെ അതിജീവിക്കാൻ കഴിയൂ എന്ന് ഞാൻ പഠിച്ചു. ഒരിക്കൽ അയൽവാസിയായ ഒരാൾ വീടിന് മുന്നിലെത്തി എന്നെ ചീത്തവിളിക്കാൻ തുടങ്ങി. ഞാൻ ജോലി ചെയ്യുന്നതും സമ്പാദിക്കുന്നതും അയാൾക്ക് അംഗീകരിക്കാനാകുന്നില്ലായിരുന്നു. ഞാൻ രാത്രികൾ  എവിടെപ്പോകുന്നുവെന്ന് തനിക്കറിയില്ല എന്നയാൾ ഉറക്കെ ആളുകളോട് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ഞാൻ മോശം കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നയാൾ പറഞ്ഞു. ബിസിനസ് നിർത്തി ഞാൻ വീട്ടിലിരിക്കണം, അതായിരുന്നു അയാൾക്ക് വേണ്ടത്. 

പക്ഷേ എനിക്ക് മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല. എല്ലാവരും നോക്കിനിൽക്കെ ഞാൻ വീടിന് പുറത്തേക്കിറങ്ങിച്ചെന്നു, അയാളുടെ മുഖത്തടിച്ചു. ഇനി എന്നോടോ മറ്റേതെങ്കിലും പെണ്‍കുട്ടിയോടോ മോശമായി പെരുമാറിയാൽ ഇതായിരിക്കില്ല അവസ്ഥയെന്ന് പറഞ്ഞു. ഞാനങ്ങനെ പ്രതികരിക്കുമെന്ന് അയാൾ കരുതിയില്ല. അതിന് ശേഷം അയാളെ എന്റെ വീടിനടുത്ത് കണ്ടിട്ടേയില്ല. 

ഞാനയാളെ അടിച്ച കാര്യം ആ പരിസരത്ത് എല്ലാവരും അറിഞ്ഞുകാണണം. ആ സംഭവത്തിന് ശേഷം ആരും എന്നോട് മോശമായി ഒരുവാക്ക് പോലും പറഞ്ഞിട്ടില്ല. ഇനിയങ്ങനെ പറയാനോ ഒരു പെരുമാറാനോ വന്നാല്‍ ഞാൻ പോരാടാൻ തയ്യാറാണ''- കുറിപ്പ് പറയുന്നു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...