ട്വിറ്ററിൽ സാരിപ്രളയം; ഇഷ്ടചിത്രം പങ്കുവച്ച് പ്രമുഖരും; ചിത്രങ്ങൾ

saree-twitter
SHARE

ട്വിറ്ററിൽ പലപ്പോഴും പല തരത്തിലുള്ള ചലഞ്ചുകൾ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ പുതിയൊരു ഹാഷ്ടാഗാണ് വൈറലാകുന്നത്. സാരി ട്വിറ്റർ എന്ന പേരിലാണ് പുതിയ നീക്കം. കഴിഞ്ഞ ദിവസമാണ് ഇതിന് തുടക്കം കുറിച്ചത്. ഇന്നിപ്പോൾ സാരിയുടുത്ത സുന്ദരിമാരുടെ ചിത്രങ്ങൾ കൊണ്ട് ട്വിറ്റര്‍ നിറഞ്ഞിരിക്കുകയാണ്. 

പ്രിയപ്പെട്ട സാരി ഉടുത്തുകൊണ്ടുള്ള ഫോട്ടോകളാണ് പോസ്റ്റ് ചെയ്യേണ്ടത്. സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും വരെ സാരി ട്വിറ്ററിന്റെ ഭാഗമായിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവും നടിയുമായ നഗ്മ, ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി, ബിജെപി നേതാവ് നൂപുർ ശർമ്മ തുടങ്ങിയവരാണ് പങ്കെടുത്ത പ്രമുഖരിൽ ചിലർ.

എന്തായാലും സാരി ട്വിറ്റർ ഏറ്റെടുത്തിരിക്കുകയാണ് എല്ലാവരും. വരുംദിവസങ്ങളിൽ കൂടുതൽ പേർ ഇതിന്റ ഭാഗമാകുമെന്നുറപ്പ്

MORE IN SPOTLIGHT
SHOW MORE
Loading...
Loading...