മുതലയെ മുഴുവനായി വിഴുങ്ങുന്ന പെരുമ്പാമ്പ്; ഇന്റർനെറ്റിനെ നടുക്കി ദൃശ്യങ്ങൾ

pyhton-crocodile
SHARE

പെരുമ്പാമ്പ് മുതലയെ വിഴുങ്ങുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.ഓസ്‌ട്രേലിയയിലാണ് സംഭവം. ലോകത്തെ രണ്ടാമത്തെ വലിയ പാമ്പായ 'ഒലിവ് പൈത്തണ്‍' ഇനത്തില്‍പ്പെട്ട പാമ്പാണിത്.  പ്രമുഖ തുഴച്ചില്‍ക്കാരനായ മാര്‍ട്ടിന്‍ മുളളറാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. മുതലയെ വിഴുങ്ങുന്നതും വിഴുങ്ങിയതിന് ശേഷമുളള പാമ്പിന്റെ അവസ്ഥയുമാണ് പകര്‍ത്തിയിരിക്കുന്നത്.

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ കണ്ടുവരുന്ന ഈ പെരുമ്പാമ്പ് വര്‍ഗത്തിന്റെ മുഖ്യ ഭക്ഷണം മുതലകളാണ്. ഇതിന് 13 അടി നീളം വരെ വളരാന്‍ കഴിയുമെന്ന് ശാസത്രജ്ഞര്‍ പറയുന്നു. വലിയ മൃഗങ്ങളെ വരെ വിഴുങ്ങാന്‍ സഹായിക്കുന്ന പ്രത്യേകതയുളള കീഴ്ത്താടിയാണ് ഇതിന്റെ പ്രത്യേകത. ഇതിന്റെ സഹായത്തോടെ വായ് പരിധിക്കപ്പുറം തുറന്നാണ് ഇത് ഇരയെ വിഴുങ്ങുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...