മീറ്റിങ്ങിനിടയിൽ പടം വരച്ച് മുനീർ; കയ്യടിച്ച് ചിലര്‍; ചുമ്മാതല്ല പ്രതിപക്ഷത്തായതെന്നും കമന്റ്

muneer10
SHARE

ലോക്കൽ ഫണ്ട് അക്കൗണ്ട് കമ്മിറ്റി മീറ്റിങ്ങിനിടെ അനിൽ അക്കരെ എംഎൽഎയെ വരച്ച് മുൻമന്ത്രി ഡോ.എം കെ മുനീർ. അനിൽ അക്കരെ ഈ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

എംകെ  മുനീറിനെ അഭിനന്ദിക്കുന്നതിനൊപ്പം ഇത്രയും പ്രധാനപ്പെട്ട യോഗത്തിൽ എംഎൽഎമാർ ഇതാണോ ചെയ്യുന്നത് എന്ന ആക്ഷേപവും ചിലർ ഉന്നയിക്കുന്നുണ്ട്.

വെറുതേ അല്ല പ്രതിപക്ഷത്ത് ഇരിക്കുന്നതെന്നും മീറ്റിങ് കൂടിയത് എന്തിനാണെന്നും ചിലർ രോഷത്തോടെ കമന്റ് ചെയ്തിട്ടുണ്ട്. ചിത്രമൊക്കെ കൊള്ളാം പക്ഷേ ഇത് ടി എൻ പ്രതാപനെ പോലെയുണ്ടെന്നും,  ഉറങ്ങുന്ന പടമാണോ വരച്ചതെന്നും ചിലർ കുറിച്ചു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...