നിറഞ്ഞുകവിഞ്ഞ് ശുചിമുറി; മലിനമായ തറ; ട്രെയിനിലെ ദുരവസ്ഥ തുറന്നുകാട്ടി വിഡിയോ; രോഷം

train-live
SHARE

നമ്മുടെ നാട്ടിലൂടെ ഓടുന്ന പല ട്രെയിനുകളുടെയും അവസ്ഥ വളരെ ശോചനീയമാണ്. പ്രത്യേകിച്ച് ദീർഘദൂരം സർവീസ് നടത്തുന്ന ട്രെയിനുകളിലെ ശുചിമുറികളിൽ ആരും കയറാൻ  അറയ്ക്കും. ഇത്തരത്തിലുള്ള ഒരു ദയനീയമായ നേർക്കാഴ്ച പങ്കുവച്ചിരിക്കുകയാണ് സനൂബ് എന്ന ചെറുപ്പക്കാരൻ. 

തന്റെ ഫെയ്സ്ബുക്ക് പേജിലാണ് സനൂബ് ലൈവ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ധൻബാദ് എക്സ്പ്രസിലാണ് മനംമടുക്കുന്ന കാഴ്ച. നിറഞ്ഞു കവിഞ്ഞൊഴുകുന്ന കക്കൂസും മലിനമായ തറയുമാണ് വിഡിയോയിൽ കാണുന്നത്. യാത്രക്കാർ ഇരിക്കുന്ന കമ്പാർട്ട്മെന്റുകളിലെ നിലത്ത് പോലും ചപ്പുചവറുകൾ വലിച്ചെറിഞ്ഞിരിക്കുകയാണ്. ശുചിമുറിയിൽ പോകാനായി ട്രെയിനിലെ പല കമ്പാർട്ട്മെന്റുകളിൽ കയറി നോക്കിയപ്പോഴും സമാനമായ അവസ്ഥയാണെന്നാണ് ഇയാൾ പറയുന്നത്. 

സ്ത്രീകളും കുട്ടികളും എങ്ങനെയാണ് ഇവിടെ കയറുക എന്നാണ് യുവാവ് ചോദിക്കുന്നത്. ഇന്ന് ഞാൻ, നാളെ നിങ്ങൾ ആയിരിക്കും ഇതിലെ യാത്രക്കാർ എന്ന് ഓർമിപ്പിച്ചുകൊണ്ടാണ് ലൈവ് അവസാനിപ്പിച്ചിരിക്കുന്നത്. വിഡിയോ കണ്ട പലരും സമാനമായ അനുഭവം പങ്കുവച്ചിട്ടുണ്ട്. 

വിഡിയോ കാണാം:

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...