5 മാസത്തെ ശമ്പളം കൂട്ടിവെച്ചു; ആ സ്വപ്നം സ്വന്തമാക്കി സൊമാറ്റോ ബോയ്; കയ്യടി

suraj-zomato
SHARE

സ്വപ്നങ്ങൾ സ്വരുക്കൂട്ടിവെച്ച് ഓടുന്നവരാണ് ഫുഡ് ഡെലിവറി ഏജന്റുമാരില്‍ പലരും. ചിലർ പഠനത്തിരക്കിനിടയിലും മറ്റു ചിലർ ജോലിത്തിരക്കിനിടയിലും സമയം കണ്ടെത്തിയും മറ്റു ചിലർ മുഴുവൻ സമയ ജോലിയായുമൊക്കെ ഇതിലൂടെ വരുമാനം കണ്ടെത്താറുണ്ട്. മഹാനഗരത്തിലെ ഈ ഓട്ടപ്പാച്ചിലിലൂടെ ചിലർ സ്വപ്നങ്ങളും കയ്യെത്തിപ്പിടിക്കാറുണ്ട്. ഹരിയാനക്കാരൻ സൂരജിനുമുണ്ട് അത്തരമൊരു സ്വപ്നേട്ടത്തിന്റെ കഥ. 

സൊമാറ്റോ ഫുഡ് ഡെലിവറി ഏജന്റായ സൂരജ് 5 മാസത്തെ ശമ്പളം സ്വരുക്കൂട്ടിവെച്ച് സ്വന്തമാക്കിയത് ഏറെനാൾ സ്വപ്നം കണ്ട കെടിഎം ആർസി 200 ബൈക്ക് ആണ്. വർഷങ്ങളായി മനസിൽ കൊണ്ടുനടക്കുന്ന മോഹമാണിത്. സൊമാറ്റോ സ്ഥാപകൻ ദീപേന്ദർ ഗോയാൽ ട്വിറ്ററിലൂടെയാണ് വാർത്ത പങ്കു വെച്ചത്.

ട‍്വീറ്റ് സമൂഹമാധ്യമങ്ങളിൽ പലരും ഏറ്റെടുത്തു. സൂരജിന്റെ കഠിനാധ്വാനത്തിന് ചിലർ കയ്യടി നൽകിയപ്പോൾ മറ്റു ചിലർ സൊമാറ്റോയിലെ ശമ്പളം എത്രയാകുമെന്നോർത്ത് ആശ്ചര്യം കൊള്ളുകയാണ്. മറ്റു ചിലർ. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...