ആലപ്പുഴയിലെ ഈ വിവാഹത്തിനു സാക്ഷികളായി മെസിയുണ്ട്, റൊണാൾ‌ഡോയുണ്ട്...

aleppey-wedding
SHARE

ആലപ്പുഴ: മെസിയെയും നെയ്മറെയും റൊണാൾ‌ഡോയെയും ‘സാക്ഷി നിർത്തി’ ഷിബു, ജീനയുടെ കഴുത്തിൽ മിന്നുചാർത്തി. ഫുട്ബോളിനെ നെഞ്ചോടു ചേർത്ത പ്രവാസി‌യായ തുമ്പോളി സ്വദേശി ഷിബുവിന് തന്റെ കല്യാണത്തിനും  കാൽപന്തുകളിയുടെ ആരവം മുഴങ്ങണം എന്നത് ആഗ്രഹമായിരുന്നു.  ചെറുപ്പം മുതലേ വാസ്റ്റ് തുമ്പോളി എന്ന ഫുട്ബോൾ ക്ലബ്ബിൽ അംഗമായ ഷിബു ഇതു സുഹൃത്തുക്കളെ അറിയിച്ചു

അവർ ഫുട്ബോൾ മേളം തന്നെ ഒരുക്കി.  മെസി, നെയ്മർ, റൊണാൾഡോ, ഇന്ത്യൻ താരങ്ങളായ ഐ.എം വിജയൻ, ബൈചുങ് ബൂട്ടിയ, സന്തേശ് ജിങ്കാൻ തുടങ്ങി 20 ഫു‍ട്ബോൾ ഇതിഹാസങ്ങളുടെ കട്ട്ഔട്ടുകൾ വച്ച് സ്റ്റേഡിയത്തിന്റെ മാതൃകയിൽ സുഹൃത്തുക്കൾ ഷിബുവിന് കല്യാണ മണ്ഡപം ഒരുക്കി. കടുത്ത മെസിആരാധകനായ ഷിബു മെസ്സിയുടെ ജന്മദിനത്തിൽ തന്നെയാണ് കല്യാണ ദിവസവും തീരുമാനിച്ചത്. കല്യാണക്കത്തും ഫുട്ബോൾ ഗ്രൗണ്ടിന്റെ മാതൃകയിലായിരുന്നു.  വധൂവരന്മാർക്ക് ഫുട്ബോൾ നൽകിയാണ് സുഹൃത്തുക്കൾ സ്വീകരിച്ചതും. വാടക്കൽ സ്വദേശിയായ ജീനയും ഫുട്ബോൾ ആരാധികയാണ്

MORE IN SPOTLIGHT
SHOW MORE
Loading...
Loading...