ബിഎംഡബ്ല്യു സ്വന്തമാക്കി സൈജു; 100 കടക്കാൻ കരുത്തൻ എസ്‌യുവിക്ക് 7.6 സെക്കന്റുകൾ

shaiju-bmw-55
SHARE

ആട് ഒരു ഭീകരജീവിയല്ല എന്ന ചിത്രത്തില്‍ ചിരിപ്പിച്ച അറയ്ക്കൽ അബു എന്ന ഗുണ്ടയെ അവതരിപ്പിച്ച സൈജു കുറുപ്പിന് ഇനി ബിഎംഡബ്ല്യു സ്വന്തം. ജർമൻ ആഡംബര വാഹന നിർമാതാക്കളുടെ ചെറു എസ്‍യുവി എക്സ് വണ്ണാണ് സൈജു കുറുപ്പിന്റെ ഏറ്റവും പുതിയ വാഹനം. കൊച്ചിയിലെ ബിഎം‍ബ്ല്യു ഡീലർഷിപ്പിൽ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്. പെട്രോള്‍, ‍ഡീസൽ വകഭേദങ്ങളുള്ള വാഹനത്തിന്റെ ഏതു മോഡലാണെന്ന് വ്യക്തമല്ല. എക്സ് 1 ബിഎംഡബ്ല്യുവിന്റെ ലൈനപ്പിലെ മികച്ച വാഹനങ്ങളില്‍ ന്നാണ്. 2 ലീറ്റർ പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 192 ബിഎച്ച്പി കരുത്തും 280 എൻഎം ടോർക്കുമുണ്ട്.

shaiju-bmw-1

2 ലീറ്റർ ഡീസൽ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന്റെ കരുത്ത് 190 ബിഎച്ച്പിയും ടോർക്ക് 400 എൻഎമ്മുമാണ്. പുജ്യത്തിൽ നിന്ന് 100 കടക്കാൻ 7.6 സെക്കന്റുകൾ മതി ഈ കരുത്തൻ എസ്‌യുവിക്ക്. ഏകദേശം 35 ലക്ഷം മുതൽ 45 ലക്ഷം രൂപ വരെയാണ് എക്സ് വണ്ണിന്റെ വിവിധ മോഡലുകളുടെ എക്സ്ഷോറൂം വില

MORE IN SPOTLIGHT
SHOW MORE
Loading...
Loading...