ഇവരെ കയ്യൊഴിയാനാകില്ല; മൽസ്യതൊഴിലാളികൾക്ക് സന്തോഷ്പണ്ഡിറ്റിന്റെ സഹായം

santhoshpandit-help
SHARE

ട്രോളിങ് നിരോധനം മൂലം ബുദ്ധിമുട്ടിലായ മൽസ്യ തൊഴിലാളികൾക്ക് സഹായത്തിന്റെ കരം നീട്ടി സന്തോഷ് പണ്ഡിറ്റ്. കായംകുളം, ഓച്ചിറ , കൊല്ലം മേഖലയിലെ കടലോര പ്രദേശങ്ങളിൽ പര്യടനം നടത്തി ബുദ്ധിമുട്ടിലായ മൽസ്യ തൊഴിലാളി കുടുംബങ്ങളെ കണ്ടെത്തി സഹായിക്കുകയാണ് സന്തോഷും സുഹൃത്തുക്കളും. ഇതിന്റെ വിഡിയോയും ചിത്രങ്ങളും താരം തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്.

വ്യക്തിപരമായി സാമ്പത്തിക ഞെരുക്കം ഉളളതിനാൽ അധികം സഹായങ്ങൾ ചെയ്യാൻ സാധിച്ചില്ല എന്നും എങ്കിലും ഇത്തരം പ്രശ്നങ്ങളിൽ പെട്ട് ബുദ്ധിമുട്ടനുഭവിക്കുന്നവർ തന്നെ ബന്ധപ്പെടണമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് :

Dear Facebook Family,

.എന്റെ കായംകുളം, ഓച്ചിറ , കൊല്ലം മേഖലയിലെ പര്യടനം തുടരുന്നു..ട്രോളിങ് നിരോധനം കാരണം മൽസ്യ തൊഴിലാളികൾ വളരെ ബുദ്ധിമുട്ടിലാണ്, അത്തരം കുടുംബങ്ങളെ കണ്ടെത്തി കുഞ്ഞു സഹായങ്ങൾ ചെയ്യാൻ ശ്രമിച്ചു .

കഴിഞ്ഞ പ്രളയ സമയത്തൊക്കെ നമ്മളെ ഒരുപാട് സഹായിച്ച മത്സ്യ തൊഴിലാളികള് അവരുടെ വേദനകളും, പ്രയാസങ്ങളും നമ്മുടെ ഫേസ്ബുക്കിലൂടെ എന്നെ അറിയിക്കുകയായിരുന്നു.

അതിലെ സത്യം മനസ്സിലാക്കി പുതിയ സിനിമയുടെ editing works കുറച്ചു ദിവസത്തേക്ക് മാറ്റി വെച്ചാണ് കോഴിക്കോടില് നിന്നും കായംകുളത്തേക്ക് ഞാ൯ വന്നത്.

.അതിനോടൊപ്പം തന്നെ ആ പ്രദേശത്തെ പീടിക നടത്തുന്ന രോഗ ഗ്രസ്തനായ ഒരു സഹോദരന് പീടിക നന്നായി നടത്താൻ എന്നാൽ കഴിയാവുന്ന രീതിയിൽ കുറച്ചു സാധനങ്ങൾ വാങ്ങി നൽകി..വ്യക്തിപരമായി സാമ്പത്തിക ഞെരുക്കം ഉളളതിനാൽ അധികം സഹായങ്ങൾ ചെയ്യാൻ സാധിച്ചില്ല...

ബോട്ടിലൊക്കെ കുറേ സഞ്ചരിച്ചാണ് പല കുടുംബങ്ങളേയും നേരില് കണ്ടത്.

പ്രപഞ്ചം Arts and Sports Club ന്ടെ സംഭാവനകള്ക്കും സഹായങ്ങള്ക്കും നന്ദി.

പര്യടനം തുടരുന്നു

എന്നാലും ഇത്തരം പ്രശ്നങ്ങളിൽ പെട്ട് ബുദ്ധിമുട്ടനുഭവിക്കുവർ എന്നെ ബന്ധപ്പെടുക...നന്ദി

MORE IN SPOTLIGHT
SHOW MORE
Loading...
Loading...