ജീവൻ തുടിക്കും ഈ ‘സ്വപ്നകഥ’; ഡോക്യുമെന്ററി ശ്രദ്ധേയമാകുന്നു

jeevan-new
SHARE

എല്ലുകള്‍ പൊടിഞ്ഞുപോകുന്ന അപൂര്‍വ്വരോഗത്തെ നിശ്ചയദാര്‍ഢ്യത്തിലൂടെ തോല്‍പ്പിച്ച ജീവന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി ശ്രദ്ധേയമാകുന്നു. ബെംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ജീവന്റെ ജീവിതകഥ അഭ്രപാളിയിലെത്തിച്ചത് ഋതിക്ക് ബൈജുവാണ്. 

പലരും വീണുപോകുന്നിടത്തു നിന്നാണ് ജീവന്‍ ജീവിതം പടുതുയര്‍ത്തിയത്. ഓസ്റ്റിയോ ജെനസിസ്  ഇംപെര്‍ഫെക്ട എന്ന അപൂര്‍വ്വ രോഗത്തെ തോല്‍പ്പിച്ച ജീവന്റെ കഥ സിനിമയെ വെല്ലുന്നതാണ്.  ലോകത്തിന് മാതൃകയാണ്. കുഞ്ഞായിരുന്നപ്പോള്‍ പോലും പ്ലാസ്റ്റര്‍ വേണ്ടിവരുമായിരുന്നു. ആത്മവിശ്വസം കൈമുതലാക്കി വൈകല്യങ്ങളെ വെല്ലുവിളിച്ച് അവന്‍ വളര്‍ന്നു. പഠിച്ച് എന്‍ജിനീയറിങ് നേടിയെടുത്തു.

ഈ അപൂര്‍വ്വ പോരാട്ടത്തിന്റെ കഥയാണ് ജീവനുള്ള സ്വപ്നങ്ങള്‍ എന്ന ഡോക്യുമെന്ററി. ജീവനൊപ്പം അച്ഛന്റെയും അമ്മയുടെയും വിവരണങ്ങളിലൂടെയാണ് കഥ മുന്നോട്ട് പേകുന്നത്. ഫ്യൂച്ചര്‍ സിനിമ നിര്‍മിക്കുന്ന 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി തിരുവനന്തപുരം കലാഭവന്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...