വയസ്സ് 98; 75 വര്‍ഷത്തിന് ശേഷം പ്രണയിനിയെ വീണ്ടും കണ്ടു; ആഘോഷിച്ച് ലോകം

lovers-met-after-75-years
SHARE

75 വർഷങ്ങൾക്ക് ശേഷം അവർ വീണ്ടും കണ്ടുമുട്ടി. കാലത്തിന്റെ നടപ്പാതയിൽ പണ്ടേ സ്ഥാനം പിടിച്ച നിമിഷം പകർത്തി മാധ്യമങ്ങളും. 98 വയസുള്ള കെ.ടി.റോബിൻസണും 92കാരി ജെനിനും തമ്മിലുള്ള ഈ കൂടിക്കാഴ്ച ഹൃദയത്തിൽ തൊടുന്ന ഒന്നായി. കാലത്തെ അതിജീവിച്ച ഇവരുടെ പ്രണയത്തിന് 75 വർഷത്തിന്റെ യുവത്വമുണ്ട്.

1944-ൽ രണ്ടാം ലോക മഹായുദ്ധകാലത്ത് ഫ്രാൻസിൽ പട്ടാളക്കാരനായിരുന്നു റോബിൻസൺ. ജോലിചെയ്തിരുന്ന ഫ്രാൻസിന്റെ വടക്കു-കിഴക്കേ അറ്റത്തുവെച്ചാണ് റോബിൻസണും ജെനിനും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. എന്നാൽ അധികകാലം ഈ ബന്ധം തുടരാനായില്ല. യുദ്ധത്തിൽ പങ്കെടുക്കാനായി റോബൻസണ്‍ പോയി. റോബിൻസൺ യാത്രയായ കണ്ടെയ്നർ ജീപ്പ് ദൂരെ മായുന്നത് വരെ ജെനിനി നോക്കിനിന്നു. യുദ്ധശേഷം റോബിൻസൺ തിരികെ എത്തുമെന്ന് കരുതിയെങ്കിലും വന്നില്ല. അമേരിക്കയിലേക്ക് മാറിപ്പോയ റോബിൻസൺ മറ്റൊരു വിവാഹം കഴിച്ചു. എന്നാൽ അദ്ദേഹത്തിന്റെ മനസിലും ആദ്യപ്രണയം മരിക്കാതെ കിടന്നു. 

ഈ ജൂൺ ആറിന് രണ്ടാം ലോക മഹായുദ്ധത്തിന്റെ 75-ാം വാർഷികമായിരുന്നു. ഇതുപ്രമാണിച്ച് ഒരു ഫ്രഞ്ച് മാധ്യമം സേവനമനുഷ്ടിച്ച സൈനികരുടെ അഭിമുഖം എടുക്കുന്നുണ്ടായിരുന്നു. അവർ റോബിൻസണ്ണെയും സമീപിച്ചു. ഒപ്പം രണ്ടാം ലോകമഹായുദ്ധത്തിന്റെ ഓർമകളുണരുന്ന ഒരു ആൽബവും അവർ റോബൻസണ്ണെ കാണിച്ചു. 

ആ ചിത്രങ്ങൾക്കിടയിൽ ജെനിന്റെ ചിത്രവുമുണ്ടായിരുന്നു. തനിക്ക് ജെനിനെ വീണ്ടും കാണണമെന്നുള്ള ആഗ്രഹം റോബിൻസൺ മാധ്യമങ്ങളോട് പങ്കുവെച്ചു. 92കാരിയായ ജെനിൻ അന്തരിച്ചുകാണുമെന്നാണ് ഏവരും കരുതിയത്. എന്നാൽ ജീവനോടെ തന്നെ ജെനിനെ കണ്ടെത്താൻ സാധിച്ചു. റോബിൻസണ്ണും ജെനിനിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാക്കിയതും മാധ്യമങ്ങളാണ്.

പരസ്പരം കണ്ടതിന്റെ സന്തോഷം ഇരുവരുടെയും കണ്ണിലുണ്ടായിരുന്നു. സന്തേഷം കൊണ്ട് ഇരുവരുടെയും കണ്ണുനിറഞ്ഞു. വാർധക്യസഹജമായുള്ള ബുദ്ധിമുട്ടുകൾ ഇരുവർക്കും ഉണ്ടെങ്കിലും വീണ്ടും കാണാമെന്ന ഉറപ്പിൽ താൽകാലികമായി ഇവർ പിന്നെയും വേർപിരിഞ്ഞു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...