‘ആ അവസ്ഥ കണ്ട് കരച്ചില്‍ അടക്കാനായില്ല’; ‘വൈറസ്’ കണ്ട സജീഷിന്റെ കുറിപ്പ്

sajeesh-virus
SHARE

നിപ ബാധിച്ച പേരമ്പ്ര എന്ന ഗ്രാമത്തിന്റെയും ഒപ്പം കേരളത്തിന്‍റെയും അതിജീവന കഥയാണ് വൈറസ് എന്ന സിനിമ. നിപ മൂലം ജീവൻ നഷ്ടപ്പെട്ട നഴ്സ് ലിനിയുടെ കഥാപാത്രമായി റിമ കല്ലിങ്കലാണ് എത്തുന്നത്. വൈറസ് കണ്ട ശേഷം ലിനിയുടെ ഭർത്താവ് സജീഷ് വൈകാരികമായ കുറിപ്പാണ് പങ്കുവെച്ചിരിക്കുന്നത്. അവസാന നാളുകളിൽ ലിനി അനുഭവിച്ച മാനസിക അവസ്ഥയെ നേരിൽ കാണിച്ചോൾ കരച്ചിൽ അടയ്ക്കാൻ കഴിഞ്ഞില്ല. ലിനിയോടുളള സ്നേഹം കൊണ്ട്‌ പറയുന്നതല്ല ഒരു സാധാരണ ആസ്വാദകൻ എന്ന നിലയിൽ പറയുകയാണ്‌. റിമാ നിങ്ങൾ ജീവിക്കുകയായിരുന്നു.- സജീഷ് കുറിച്ചു. കുറിപ്പിന്റെ പൂർണ്ണരൂപം; 

ഒരുപാട്‌ നാളത്തെ കാത്തിരിപ്പിനൊടുവിൽ "വൈറസ്"‌ സിനിമ ഇന്നലെ വൈറസ്‌ ടീമിനോടൊപ്പം കണ്ടു. ശരിക്കും കോഴിക്കോടിന്റെ അതിജീവനത്തിന്റെ ഓർമ്മ വീണ്ടും മനസ്സിൽ തെളിഞ്ഞു. സിനിമയുടെ പല ഘട്ടത്തിലും അതിലെ അഭിനയതാക്കൾ അല്ലായിരുന്നു എന്റെ മുൻപിൽ. പകരം റിയൽ ക്യാരക്ടേർസ്‌ ആയിരുന്നു. റിമാ നിങ്ങളിലൂടെ ഞാൻ എന്റെ ലിനിയെ തന്നെയായിരുന്നു കണ്ടത്‌. പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവം ആയിരുന്നു. അവസാന നാളുകളിൽ ലിനി അനുഭവിച്ച മാനസിക അവസ്ഥയെ നേരിൽ കാണിച്ചോൾ കരച്ചിൽ അടയ്ക്കാൻ കഴിഞ്ഞില്ല. ലിനിയോടുളള സ്നേഹം കൊണ്ട്‌ പറയുന്നതല്ല, ഒരു സാധാരണ ആസ്വാദകൻ എന്ന നിലയിൽ പറയുകയാണ്‌. റിമാ, നിങ്ങൾ ജീവിക്കുകയായിരുന്നു.

ഒരുപാട്‌ നന്ദിയുണ്ട്‌ ആഷിക്ക്‌ ഇക്ക ഇത്ര മനോഹരമായി കോഴിക്കോടിന്റെ, പേരാ‍മ്പ്രയുടെ നിപ അതിജീവനത്തിന്റെ ജീവിക്കുന്ന ഓർമ്മകൾ തിരശീലയിൽ എത്തിച്ചതിന്‌. എല്ലാ താരങ്ങളും മത്സരിച്ച്‌ അഭിനയിച്ചു.

പാർവ്വതി വീണ്ടും ഞെട്ടിച്ചു. ശ്രീനാഥ്‌ ഭാസിയും സൗബിൻ ഇക്കയും ടോവിനോ ചേട്ടനും കുഞ്ചാക്കോ ചേട്ടനും ഇന്ദ്രജിത്ത് ചേട്ടനും രേവതി ചേച്ചിയും പൂർണ്ണിമ ചേച്ചിയും ഇന്ദ്രൻസ്‌ ചേട്ടനും അങ്ങനെ എല്ലാവരും മറക്കാനാവത്ത നിമിഷങ്ങൾ സമ്മാനിച്ചു. സിനിമ കാണുന്നതിന്‌ മുൻപ്‌ എല്ലാവരെയും നേരിൽ കാണാനും ഒത്തു കൂടാനും കഴിഞ്ഞതിൽ സന്തോഷം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...