ജിമ്മിൽ പോകാൻ ഭർത്താവിന്റെ വീട്ടുകാർ സമ്മതിച്ചില്ല; മെലിയാൻ യുവതി ചെയ്തത്

weight-loss-nivedita-09
SHARE

വിവാഹത്തിന് ശേഷമാണ് നിവേദിതയുടെ ശരീരഭാരം കൂടിയത്. ഒറ്റയടിക്ക് കൂടിയത് പത്ത് കിലോ. ഒപ്പം കൊളസ്ട്രോളും ഉയർന്നു. പെട്ടെന്നുണ്ടായ മാറ്റം നിവേദിതക്കും ഉൾക്കൊള്ളനായില്ല, പോരാത്തതിന് ബോഡി ഷെയ്മിങ്ങും. 

കാര്യങ്ങൾ കൈവിട്ടുപോകുന്നു എന്ന് തോന്നിയതോടെ ശരീരഭാരം കുറയ്ക്കുന്നതിനെപ്പറ്റിയായി ചിന്ത. വ്യായാമം ചെയ്യാൻ തീരുമാനിച്ചു. എന്നാൽ വ്യായാമം പെൺകുട്ടികൾക്ക് നല്ലതല്ല എന്നുപറഞ്ഞ് ഭർത്താവിന്റെ അമ്മ തടസ്സം നിന്നു. 

ഇടയ്ക്ക് നടത്തിയ ഹോർമോൺ ചികിത്സകൾ വീണ്ടും വിനയായി. ഹൈപ്പോതൈറോയ്ഡിസം, കൊളസ്ട്രോൾ ഇവയെല്ലാം കണ്ടെത്തിയതോടെ വീണ്ടും വണ്ണം കുറയ്ക്കാനുള്ള തീരുമാനത്തിലേക്കെത്തി. ജിമ്മിൽ പോകാതെ ഭക്ഷണം നിയന്ത്രിച്ച് എങ്ങനെ ഫിറ്റാകാം എന്നതിനെക്കുറിച്ച് നിവേദിത ചിന്തിച്ചു. 

രാവിലെ ഒരു വലിയ ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ടാണ് നിവേദിത ഡയറ്റ് ആരംഭിച്ചത്. രമണിക്കൂര്‍ കഴിഞ്ഞ് ഒരു ഗ്ലാസ്സ് ചായയും രണ്ടു ബിസ്കറ്റും. പ്രാതല്‍ ഒരു പുഴുങ്ങിയ മുട്ടയോ മുട്ടയും ബ്രഡും മാത്രമോ ആക്കി. ഇടയ്ക്ക് വാള്‍നട്ട്, ബദാം, ഫ്രൂട്ട്സ് എന്നിവയിലേതെങ്കിലും കഴിക്കും.

ഉച്ചയ്ക്ക് ഉപ്പിട്ട തൈര്, ലസ്സി, രണ്ടു ചപ്പാത്തി. ചിലപ്പോള്‍ ഗ്രീന്‍ സബ്സി. വൈകിട്ട് ചായയും ബിസ്കറ്റും. ദാല്‍, ചപ്പാത്തി എന്നിവയായിരുന്നു അത്താഴം. സബ്സി, സാലഡ് എന്നിവ കൂടി കഴിക്കും. കൊഴുപ്പുനീക്കിയ പാലാണ് ഉറങ്ങും മുന്‍പ് കുടിക്കുക.

ഈ ശീലം തുടര്‍ന്നതോടെ അഞ്ചു മാസം കൊണ്ട് പതിനൊന്നുകിലോ കുറഞ്ഞു. ജിമ്മിൽ പോകാന്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ അനുവദിക്കാത്തതു കൊണ്ട് വീട്ടില്‍ത്തതന്നെ ചെറിയ വ്യായാമം ചെയ്തും ദിവസവും 45  മിനിറ്റ് നടന്നുമാണ് നിവേദിത തന്റെ ലക്ഷ്യത്തില്‍ എത്തിയത്. യോഗ, സ്കിപ്പിങ്, ഓട്ടം തുടങ്ങിയവയും വ്യായാമത്തിലുണ്ടായിരുന്നെന്ന്  നിവേദിത പറയുന്നു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...