നേർക്കുനേർ കൂട്ടിയിടിച്ച് ബസുകൾ; ഭാഗ്യത്തിന് രക്ഷപ്പെട്ട് സ്കൂൾ ബസ്; വിഡിയോ

bus-accident-video
SHARE

അമിതവേഗവും അശ്രദ്ധയും നിരത്തിൽ ചോര വീഴ്ത്തുകയാണ്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് രണ്ടു ബസുകൾ നേർക്കുനേർ കൂട്ടിയിടിക്കുന്നതാണ്. ഒരു സ്കൂൾ ബസിൽ ഇടിക്കാതെ വെട്ടിച്ചപ്പോഴാണ് മറ്റൊരു ബസിലേക്ക് ഇടിച്ചുകയറിയത്. തമിഴ്നാട്ടിൽ നിന്നുള്ള അപകടത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

തിരക്കേറിയ റോഡിലൂടെ പോകുന്ന ബസിനുള്ളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഒരു ബസ് ഡ്രൈവർ വേഗത അൽപം കുറച്ചതോടെയാണ് അപകടത്തിന്റെ വ്യാപ്തി കുറഞ്ഞത്. നേർക്കുനേരുള്ള ഇടിയിൽ ബസിന്റെ ചില്ല് തകർന്നു വീഴുന്നത് കാണാം. എന്നാൽ ഡ്രൈവർക്ക് അപകടം സംഭവിച്ചതായി വിഡിയോയിൽ നിന്നും വ്യക്തമല്ല. യാത്രക്കാർക്ക് പരുക്ക് പറ്റിയതായും റിപ്പോർട്ടുകളില്ല. വിഡിയോ കാണാം. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...