ഓടുന്ന ട്രെയിനിൽ നിന്ന് പാറക്കല്ല് പുറത്തേക്ക് വലിച്ചെറിഞ്ഞ് യുവാക്കൾ; രോഷം; വിഡിയോ

train-stone-video
SHARE

ഒാടുന്ന ട്രെയിനിലേക്ക് പുറത്തുനിന്ന് കല്ലുകൾ വലിച്ചെറിയുകയും ജനൽ സീറ്റിനോട് ചേർന്നിരിക്കുന്ന യാത്രക്കാർക്ക് ഗുരുതരമായ പരുക്കേറ്റതായുമുള്ള വാർത്തകൾ പലതവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് മറ്റൊരു വിഡിയോയാണ്. തിരുവനന്തപുരത്തു നിന്നു കോട്ടയത്തേക്കുള്ള പാസഞ്ചർ ട്രെയിനിലാണ് സംഭവം. ട്രെയിന്റെ വാതിലിനോട് ചേർന്നിരുന്ന് യാത്ര ചെയ്യുന്ന രണ്ടു യുവാക്കളുടെ പ്രവൃത്തിയാണ് ചർച്ചയാവുന്നത്. പരസ്പരം സംസാരിക്കുകയും അതിനൊപ്പം കയ്യിൽ കരുതിയിരുന്ന പാറകഷ്ണങ്ങൾ ഒാടുന്ന ട്രെയിനിൽ നിന്നും പുറത്തേക്ക് വലിച്ചെറിയുകയാണ് യുവാക്കൾ. ഇൗ കല്ലുകൾ ഉണ്ടാക്കുന്ന അപകടത്തെ കുറിച്ച് ബോധ്യമുണ്ടായിട്ട് തന്നെയാണ് യുവാക്കളുടെ ഇൗ പെരുമാറ്റമെന്നാണ് ഉയരുന്ന രോഷം. ഇൗ കല്ലുകൾ പാളത്തിന് സമീപം നിൽക്കുന്നവരുടെ ദേഹത്തോ വാഹനത്തിലോ ചെന്നു പതിച്ചാൽ വലിയ അപകടമാകും സംഭവിക്കുക. 

എന്നാൽ ഇൗ വിപത്തുകൾ മനസിലാക്കേണ്ട യുവാക്കൾ ഇൗ പ്രവൃത്തി തുടർന്നതോടെ ഒപ്പമുണ്ടായിരുന്ന മറ്റു യാത്രക്കാർ ഇടപെടുകയായിരുന്നു. വീണ്ടും കല്ല് പുറത്തേക്ക് വലിച്ചെറിയാൻ ശ്രമിക്കവേ ഒരു യാത്രക്കാരൻ കല്ല് പിടിച്ചു വാങ്ങുന്നതും വിഡിയോയിൽ കാണാം. അനിൽ പി.മയ്യനാട് എന്ന യുവാവാണ് സംഭവത്തിന്റെ വിഡിയോ പകർത്തി തന്റെ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...